കൊല്ലപ്പള്ളിയിൽ 5 അതിഥി തൊഴിലാളികളെ കടിച്ച പട്ടി ചത്തു.
ബിനു വള്ളോം പുരയിടം
കൊല്ലപ്പള്ളി ടൗണിൽ അഞ്ച് അതിഥി തൊഴിലാളികളെ ഓടിച്ചിട്ടു കടിച്ച പട്ടി ചത്തു. ബുധനാഴ്ച രാത്രി 7.30 നാണ് ടൗണിൽ തെരുവു നായയുടെ ആക്രമണമുണ്ടായത്. വീട്ടിൽ വളർത്തിയിരുന്ന പട്ടികളെയും ഈ നായ
കടിച്ചിരുന്നു. കൂട്ടിൽ കിടന്ന പട്ടിയേയും കടിച്ചു. ഇന്നലെ പുലർച്ചെ ടൗണിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
പേവിഷബാധ സംശയത്തെത്തുടർന്ന് തിരുവല്ല എ. ഡി. ഡിഎല്ലിൽ പോസ്റ്റുമോർട്ടത്തിനും റാബീസ് ഡയഗ്‌നോസ്റ്റിക് പരിശോധനകൾക്കുമായി കൊണ്ടു പോയി. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി , വൈസ്. പ്രസിഡന്റ് വി.ജി.സോമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്.
ഉച്ചയോടെ എറണാകുളത്തു നിന്നും തെരുവു നായ്ക്കളെ പിടികൂടുന്ന സംഘമെത്തി. ഇവർ പത്തോളം നായ്ക്കൾക്ക് പ്രതിരോധ കുത്തി വയ്പു നടത്തി. ചത്ത പട്ടിയുടെ പരിശോധന ഫലം മൂന്നു ദിവസങ്ങൾക്കു ശേഷമേ ലഭ്യമാകുകയുള്ളുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി പറഞ്ഞു.
0 Comments