വെള്ളികുളം ഇടവകയ്ക്ക് വീണ്ടും റാങ്കിൻ്റെ പൊൻതിളക്കം.എംജി യൂണിവേഴ്സിറ്റിയുടെ എം.എ. മലയാളം പരീക്ഷയിൽ ആൽബിൻ സാജൻ തോട്ടപ്പള്ളിൽ 6 -ാംറാങ്ക് കരസ്ഥമാക്കികൊണ്ടാണ് മലയോരം മേഖലയ്ക്ക് അഭിമാന നേട്ടം സമ്മാനിച്ചത്.
ഈ വർഷം എം.ജി യൂണിവേഴ്സിറ്റിയുടെ ബി.എ. ഇക്കണോമിക്സിൽ
എയ്ഞ്ചൽ സി. മരിയ ചൂണ്ടിയാനിപ്പുറത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കിയതാണ് ഇടവകയിലെ ആദ്യത്തെ റാങ്ക് തിളക്കം.പാലാ സെൻ്റ് തോമസ് കോളേജിലാണ് എം. എ മലയാളം പഠനം പൂർത്തീകരിച്ചത്.എല്ലാദിവസവും 30 കിലോമീറ്റർ ദൂരം യാത്ര ചെയ്താണ് പാലാ സെൻ്റ് തോമസ് കോളേജിൽ പഠനം നടത്തിയത്.
ജീവിത പ്രാരാബ്ദങ്ങളോട് പടവെട്ടിയാണ് ആൽബിൻ ഉന്നത വിജയം കരസ്ഥമാക്കിയത്.കർഷക കുടുംബമായ സാജൻ മാത്യുവിന്റെയും കൊച്ചുറാണിയുടെയും മൂന്നു മക്കളിൽ ഏറ്റവും മൂത്തയാളാണ് ആൽബിൻ സാജൻ.വെള്ളികുളം ഹൈസ്കൂളിലും തീക്കോയി ഹയർസെക്കൻഡറി സ്കൂളിലും ഉന്നത വിജയം കരസ്ഥമാക്കിയാണ് പാലാ സെൻ്റ് തോമസ് കോളേജിൽ ഡിഗ്രി പഠനം നടത്തിയത്.പി. എച്ച്. ഡി ബിരുദപഠനം നടത്താനാണ് തീരുമാനം.
വെള്ളികുളം ഇടവകയിലെ സൺഡേസ്കൂൾ അധ്യാപകനും നല്ല ഒരു ഗായകനുമാണ്.
ആൽബിൻ സാജന്റെ ഉന്നത വിജയത്തിൽ വികാരി ഫാ.സ്കറിയ വേകത്താനം,പാരിഷ് കൗൺസിൽ, ഭക്തസംഘടനകൾ എന്നിവർ അഭിനന്ദിച്ചു.
0 Comments