രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ച് എസ്എംവൈഎം പാലാ രൂപത.
വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടപെടുക എന്ന ലക്ഷ്യത്തെ മുൻനിർത്തി പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം - കെസിവൈഎം പാലാ രൂപത, പാലാ രൂപത എകെസിസി യൂത്ത് കൗൺസിലുമായി സഹകരിച്ച് രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ചു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി തദ്ദേശ തെരഞ്ഞെടുപ്പിൽ പങ്കാളിത്തം ഉറപ്പുവരുത്തി ശക്തമായ ഇടപെടൽ നടത്തുകയാണ് ലക്ഷ്യം.
വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രത്യേക വിഷയമായി പരിഗണിച്ച് പരമാവധി യുവജനങ്ങൾ നേതൃത്വത്തിലേക്ക് കടന്നുവരുന്നതിനുള്ള പദ്ധതികൾ രൂപീകരിക്കും. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്ത രാഷ്ട്രീയകാര്യ സമിതി, ഇടവകകൾ കേന്ദ്രീകരിച്ച് മത്സരിക്കാൻ താല്പര്യമുള്ള യുവജനങ്ങളുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശം നൽകി.
പാർട്ടികൾക്കല്ല, വ്യക്തികൾക്കാണ് പിന്തുണ നൽകുക. എസ്എംവൈഎം പാലാ രൂപത പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ജനറൽ സെക്രട്ടറി റോബിൻ താന്നിമല, എഡ്വിൻ ജോസി, മിജോ ജോയി, എകെസിസി യൂത്ത് കോർഡിനേറ്റർ ക്ലിൻ്റ് അരീപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.
0 Comments