എളിയ ഭക്തനായി തിരുനടയില്‍ വന്ന് നിന്ന് തൊഴാറുണ്ട്; എല്ലാം ഭഗവാൻ ശ്രീപദ്മനാഭന്റെ അനുഗ്രഹം.....വിളംബര പത്രിക സ്വീകരിച്ച്‌ മോഹൻലാല്‍

  

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം – ലക്ഷദീപം ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള വിളംബര പത്രിക നടൻ മോഹൻലാല്‍ സ്വീകരിച്ചു.  കിഴക്കേനടയില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂർ രാജകുടുംബാംഗങ്ങളാണ് മോഹൻലാലിന് വിളംബര പത്രിക കൈമാറി. മുറജപത്തിന്റെ ദീപസ്തംഭവും അദ്ദേഹം തെളിയിച്ചു.  തന്റെ അച്ഛൻ പദ്മനാഭസ്വാമിയുടെ ഭൂമികയില്‍ സർക്കാർ ഉദ്യോഗസ്ഥനായിരുന്നുവെന്ന് മോഹൻലാല്‍ പറഞ്ഞു.


 അല്‍പ്പശിയും പൈങ്കുനിയും ആറാട്ടും നവരാത്രിയും കണ്ട ബാലകൗമാരങ്ങളായിരുന്നു. മുറജപവും ലക്ഷദീപവും വിശ്വാസ ജീവിതത്തിന്റെ ഭാഗമായിരുന്നു. എളിയ ഭക്തനായി ഇവിടത്തെ തിരുനടയില്‍ വന്ന് നിന്ന് തൊഴുന്നതല്ലാതെ ഇങ്ങനെയൊരു ചടങ്ങില്‍ പങ്കെടുക്കാൻ കഴിയുമെന്ന് സ്വപ്നത്തില്‍ പോലും നിനച്ചിട്ടില്ല.


 വിശ്വാസത്തിനപ്പുറം ഒരു വികാരമാണ് എനിക്കും ശ്രീപദ്മ നാഭനും ക്ഷേത്രവുമെന്നും മോഹൻലാല്‍ പറഞ്ഞു. ആറുകൊല്ലത്തില്‍ ഒരിക്കലാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപം നടക്കുന്നത്. മകരസംക്രാന്തി ദിവസമായ ജനുവരി 14-ന് ശീവേലിയോടെ മുറജപത്തിന്റെ ചടങ്ങുകള്‍ സമാപിക്കും. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments