മള്ളിയൂർ വിനായക ചതുർഥി ഉത്സവത്തിന് കൊടിയേറി... ഇനി ഗണേശ തീർത്ഥാടനത്തിന്റെ നാളുകൾ

 

പ്രസിദ്ധമായ മള്ളിയൂർ വിനായക ചതുർഥി മഹോത്സവത്തിന് കൊടിയേറി. 

തന്ത്രി  മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ ശുദ്ധി കർമ്മങ്ങൾ വിധിപ്രകാരം പൂർത്തിയാക്കിയ ശേഷമായിരുന്നു രാവിലെ കൊടിയേറ്റ്. കൊടിക്കൂറ ഉയർന്നപ്പോൾ തെളിഞ്ഞ പകലിൽ വാനിലേക്ക് ഭക്തർ കൈകൾ കൂപ്പി. വായ്ക്കുരവയുയർന്നു. എങ്ങും നാമോചാരണത്താൽ മുഖരിതമായി.  ഏഴുദിവസത്തെ വിനായക ചതുർത്ഥി ഉത്സവത്തോടെ മലയാളക്കരയിലെ ഉത്സവക്കാലത്തിനും തിരിതെളിഞ്ഞു. 


രാവിലെ 10 30 ഓടെ ഉത്സവത്തിന് കൊടിയേറിയപ്പോൾ നൂറുകണക്കിന് ഭക്തർ ഗണേശ സ്തുതികളോടെ പങ്കാളികളായി. പഞ്ചവാദ്യവും വാദ്യമേളങ്ങളും ഭക്തിയുടെ നിറക്കൂട്ട് അണിയിച്ചു.   മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, ദിവാകരൻ നമ്പൂതിരി, എന്നിവർ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാവിലെ ആറിന് ഗണപതി ഹോമത്തോടെ ഇക്കൊല്ലത്തെ ചതുര്‍ഥി തീര്‍ഥാടന ചടങ്ങുകള്‍ക്ക് തുടക്കമായി.  തുടർന്ന് കളഭാഭിഷേകം. 10.30 നാണ് തൃക്കൊടിയേറ്റ്. കൊടിയേറ്റിനു മുന്നോടിയായി ചോറ്റാനിക്കര സത്യന്‍ നാരായണ മാരാരും സംഘവും മേജര്‍ സെറ്റ് പഞ്ചവാദ്യം അവതരിപ്പിച്ചു.   


 കലാപരിപാടികളുടെ വേദിയായ ഗണേശമണ്ഡപവും ഉണർന്നു.  കോട്ടയ്ക്കല്‍ പിഎസ് വി നാട്ട്യസംഘം ; ‘അര്‍ജുന വിഷാദവൃത്തം കഥകളി അവതരിപ്പിച്ചു.27 നാണ് വിനായക ചതുര്‍ഥി. 28ന് ആറാട്ട്.  കേരളത്തില്‍ എവിടെ നിന്നും മള്ളിയൂര്‍ ദര്‍ശനത്തിനായി ബജറ്റ് ടൂറിസം ഭാഗമായി  കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തും.സമീപമുള്ള യൂണിറ്റുകളുമായി ബന്ധപ്പെട്ട് ഭക്തജനങ്ങള്‍ക്ക് നേരത്തെ മുന്‍കൂട്ടി തന്നെ യാത്ര ക്രമീകരിക്കാനാവും. 10,008 നാളികേര മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും വിനായക ചതുര്‍ഥി ദിനത്തിലെ പ്രധാന ചടങ്ങുകളാണ് നടി ശോഭന, ശരത്, ടി.എസ് രാധാകൃഷ്ണ ജി എന്നിവര്‍ കലാമണ്ഡപത്തിലും താളവാദ്യകുലപതികളായ മട്ടന്നൂരും പെരുവനവും കിഴക്കൂട്ടും ചേരാനല്ലൂരും മള്ളിയൂരിനെ ഉത്സവലഹരിയിലാഴ്ത്തും. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments