വെള്ളത്തിൽ വീണ വിദ്യാർത്ഥിയെ രക്ഷിച്ച ജല ഗതാഗത വകുപ്പ് ജീവനക്കാരൻ ആദർശ് സി റ്റിയെ കുമ്മനം രാജശേഖരൻ ആദരിച്ചു



  വേമ്പനാട്ടു കായലിൽ വെള്ളത്തിൽ വീണ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയെ രക്ഷിച്ചതിൽ ജല ഗതാഗത വകുപ്പ് ജീവനക്കാരനും ഫെറ്റോ ആലപ്പുഴ ജില്ലാ പ്രസിഡൻറ്റുമായ ആദർശ് സി റ്റിയെ  എൻജിഒ സംഘ് സംസ്ഥാന സമ്മേളന വേദിയിൽ മുൻ മിസ്സോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ പൊന്നാടയിട്ട് ആദരിച്ചു.  


 സംസ്ഥാന ജല ഗതാഗത വകുപ്പ് മുഹമ്മ  ജെട്ടിയ്ക്ക്  സമീപത്തുള്ള  ദീപ്തി സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥി മാസങ്ങൾക്കു മുമ്പ്  വേമ്പനാട്ട് കായലിൽ വീഴുകയും, മുഹമ്മ സ്റ്റേഷനിലെ ജീവനക്കാരനായ സ്രാങ്ക് ആദർശ് സി റ്റിയുടെ അവസരോചിതമായ ഇടപെടലിലാണ് വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്.  


 വകുപ്പിലെ ആലപ്പുഴ സ്റ്റേഷനിൽ ജോലി ചെയ്തപ്പോഴും നിരവധി രക്ഷാപ്രവർത്ത നങ്ങൾക്ക് നേതൃത്വം നൽകിയ ജീവനക്കാരനാണ് സ്രാങ്ക് ആദർശ് സി റ്റി . ജല ഗതാഗത വകുപ്പ്  പ്രശംസ പത്രം നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്..




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments