വീതിയില്ലാതെ വീർപ്പുമുട്ടി ചക്കാമ്പുഴ ജംഗ്ഷൻ



വീതിയില്ലാതെ വീർപ്പുമുട്ടി ചക്കാമ്പുഴ ജംഗ്ഷൻ

ജെയ്സൺ ജോസഫ് 
എസ്. ജി. സി. ചാനൽ , അരുവിത്തുറ

ചക്കാമ്പുഴ റോഡിൻ്റെ വീതി കുറവും വാഹന പാർക്കിംങ്ങുംമൂലം വീർപ്പുമുട്ടുകയാണ് ചക്കാമ്പുഴ ജംഗ്ഷൻ.ചക്കാമ്പുഴ ഇടക്കോലി ഉഴവൂർ റോഡും ചക്കാമ്പുഴ കൊണ്ടാട് രാമപുരം റോഡും ചക്കാമ്പുഴ പുൽപറമുക്ക് ബൈപ്പാസും യോജിക്കുന്ന ചക്കാമ്പുഴ ജംഗ്ഷൻ പാലാ രാമപുരം റോഡിലെ ഏറ്റവും തിരക്കുള്ള കവലയാണ്.നാലമ്പല ദർശന സമയത്തും ശബരിമല സീസണലും പതിനായിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.


ഇതോടൊപ്പം ഉപറോഡുകളിൽ നിന്ന് എത്തുന്ന വാഹനങ്ങൾ കൂടി കവലയിലേക്ക് പ്രവേശിക്കുന്നതോടെ ജംഗ്ഷനിൽ ഗതാഗത കുരുക്കും സാധാരണയാണ് നിയന്ത്രണം വിട്ട് വാഹനങ്ങൾ കടകളിൽ ഇടിച്ചു കയറുന്നതും.കവലയിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ തട്ടുന്ന സംഭവങ്ങളും ഇവിടെ പതിവാണ്.ചക്കാമ്പുഴ ജംഗ്ഷൻ നവീകരിക്കണമെന്ന് ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.


എന്നാൽ നാളിതുവരെ യാതൊരുവിധ നടപടികളും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.സ്കൂൾ ഓഫീസ് സമയങ്ങളിലാണ് ഏറ്റവും കൂടുതൽ തിരക്ക് ഇവിടെ അനുഭവപ്പെടുന്നത് ലൈൻ ബസുകളും സ്കൂൾ ബസുകളും ജംഗ്ഷനിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതോടെ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു. റോഡിൻ്റെ വീതി വർധിപ്പിക്കുന്നതിനൊപ്പം ജംഗ്ഷന്റെ നവീകരണവും ബസ് സ്റ്റോപ്പുകളുടെ ശാസ്ത്രീയമായ പുനർ ക്രമീകരണവും ആവശ്യമാണ്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments