സംസ്ഥാന സര്‍ക്കാരിന്റെ ഭരണം മലപ്പുറത്തെ കല്പനയനുസരിച്ചാണെന്ന വിമര്‍ശനവുമായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.



സുനില്‍ പാലാ


സംസ്ഥാന സര്‍ക്കാരിന്റെ ഭരണം മലപ്പുറത്തെ കല്പനയനുസരിച്ചാണെന്ന വിമര്‍ശനവുമായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 
 
മലപ്പുറത്തുനിന്ന് ഇരിക്കാന്‍ പറയുമ്പോള്‍ സര്‍ക്കാര്‍ കിടന്നുകൊടുക്കുകയാണ്. ഈഴവ സമുദായത്തിന്റെ അഭിപ്രായത്തിന് യാതൊരു വിലയുമില്ല, അതുകേള്‍ക്കാന്‍ ആളുമില്ലെന്ന് വെള്ളാപ്പള്ളി തുടര്‍ന്നു. 



രാമപുരം സി.ആര്‍. കേശവന്‍ വൈദ്യര്‍ നഗറില്‍ (മൈക്കിള്‍ പ്ലാസ ഓഡിറ്റോറിയം) നടന്ന എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍-കടുത്തുരുത്തി യൂണിയന്‍ ശാഖാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജനാധിപത്യം നശിക്കുകയും മതശക്തികളാല്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. മലപ്പുറത്തെ ഈഴവ സമുദായത്തിന്റെ ദുഃഖമാണ് അവിടെ ചെന്ന് താന്‍ പറഞ്ഞത്. അതോടെ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ് ചിലര്‍ തന്റെ കോലം കത്തിച്ചു. തന്റെ കോലം കത്തിച്ചുവെന്നു പറഞ്ഞാല്‍ ഈഴവനെ കത്തിച്ചുവെന്നാണര്‍ത്ഥം. ഇതേ തുടര്‍ന്ന് കേരളമാകെ ഈഴവനെ കത്തിച്ച വികാരം അലയടിക്കുകയാണെന്നും വെള്ളാപ്പള്ളി തുടര്‍ന്നു. 


രാഷ്ട്രീയക്കാര്‍ വിളിക്കുമ്പോള്‍ പ്രകടനത്തിന് പോകാനും വോട്ട് കുത്താനും ഈഴവര്‍ വേണം. പക്ഷേ ഭരണത്തിലേറുമ്പോള്‍ പുറമ്പോക്കിലാണ് സമുദായത്തിന്റെ സ്ഥാനം. മതശക്തികള്‍ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമുദായത്തിന് അവകാശപ്പെട്ടത് സമുദായാംഗങ്ങള്‍ ചോദിച്ചുവാങ്ങണമെന്നും സാമൂഹ്യ നീതിയും വിദ്യാഭ്യാസ നീതിയും ഈഴവ സമുദായത്തിന് കിട്ടിയേ തീരുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

സമ്മേളനത്തില്‍ യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നല്‍കി. യോഗം കൗണ്‍സിലറും കടുത്തുരുത്തി യൂണിയന്‍ സെക്രട്ടറിയുമായ സി.എം. ബാബു സ്വാഗതവും മീനച്ചില്‍ യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് നന്ദിയും പറഞ്ഞു.

മീനച്ചില്‍ - കടുത്തുരുത്തി യൂണിയനുകളുടെ ശാഖാ നേതൃത്വ സംഗമം സംഘാടക മികവിനാല്‍ ഭാരവാഹികള്‍ക്ക് നവ്യാനുഭവമായി. മൂവായിരത്തോളം ഭാരവാഹികളാണ് മഹാസംഗമത്തിലേയ്ക്ക് ഒഴുകിയെത്തിയത്. എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തില്‍ മീനച്ചില്‍-കടുത്തുരുത്തി യൂണിയനുകളുടെ പരിധിയിലുള്ള ശാഖാ നേതൃത്വ സംഗമം അക്ഷരാര്‍ത്ഥത്തില്‍ മറ്റൊരു ശക്തി പ്രകടനമായി മാറുകയായിരുന്നു. 
 
മഹാസംഗമം യോഗം ജനറല്‍ സെക്രട്ടറി  വെള്ളാപ്പള്ളി നടേശന്റെ
അദ്ധ്യക്ഷതയില്‍ രാമപുരം സി.ആര്‍. കേശവന്‍ വൈദ്യര്‍ നഗറില്‍ (മൈക്കിള്‍ പ്ലാസ ഓഡിറ്റോറിയം) വച്ച് നടന്നു. 
 
 
യോഗം കൗണ്‍സിലറും കടുത്തുരുത്തി യൂണിയന്‍ സെക്രട്ടറി സി.എം ബാബു സ്വാഗതം പറഞ്ഞ മഹാസംഗമത്തില്‍ യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാ വിശദീകരണവും യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശവും നല്‍കി. 
 
യോഗം കൗണ്‍സിലര്‍മാരായ പച്ചയില്‍ സന്ദീപ്, എബിന്‍ അമ്പാടിയില്‍, മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍, കടുത്തുരുത്തി യൂണിയന്‍ പ്രസിഡന്റ് എ.ഡി.പ്രസാദ് ആരിശ്ശേരില്‍, സജീവ് വയലാ, കിഷോര്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 
 
മഹാസംഗമത്തില്‍ വിവിധ ശാഖായോഗങ്ങളില്‍ നിന്നായി ശാഖാ ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍, കുടുംബയൂണിറ്റ് ഭാരവാഹികള്‍, മൈക്രോ ഫിനാന്‍സ് ഭാരവാഹികള്‍ ഉള്‍പ്പെടെ മൂവായിരത്തോളം നേതാക്കള്‍ ആണ് ആദ്യാവസാനം പങ്കെടുത്തത്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments