മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്


മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്

മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ് ചെമ്മലമറ്റം ലിറ്റിൽഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികളാണ് കർഷക ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റത്തെ മികച്ച കർഷകനായ പൊരിയത്ത് സെബാസ്റ്റ്യൻഫ്രാൻസിസിനെ ആദരിച്ചത്.


 പൂർണ്ണമായും ജൈവ വളം ഉപയോഗിച്ച് കൃഷി ചെയ്യുന്ന സെബാസ്റ്റ്യൻ പൊരിയത്തിന്റെ കൃഷി തോട്ടത്തിൽ വിവിധ തരത്തിലുള്ള കൃഷികളാണ് നടത്തുന്നത് വാഴ -കപ്പ-ചേന തുടങ്ങി നിരവധി കൃഷികളും പച്ചകറി തോട്ടവും ഉണ്ട് ഇതിനോടകം നിരവധി പുരസ്കാരങ്ങൾ നേടിയ സെബാസ്റ്റ്യൻ ഫ്രാൻസിസിന് തിടനാട് പഞ്ചായത്തിന്റെ പുരസ്കാരവും ലഭിച്ചു സെബാസ്റ്റ്യന്റെ കൃഷി തോട്ടത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് പൊന്നാട അണിയിച്ച് ആദരിച്ചു. 


അധ്യാപകരായ ജിജി ജോസഫ് അജിത് . വി എന്നിവർ നേതൃത്വം നല്കി തുടർന്ന് വിവിധ കൃഷി രീതികളെ കുറിച്ച് കർഷകൻ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നയിച്ചു







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments