‘രാഹുലിന്‍റേത് പൊയ്മുഖം, ചെല്ലുന്നിടത്തെല്ലാം കേറി മുട്ടയിട്ട് നടക്കുന്ന രാഷ്ട്രീയക്കാരൻ ! ഉള്ള് സ്ത്രീ തൽപരൻ, സ്വഭാവ ശുദ്ധി അശേഷം ഇല്ല‘; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തുറന്നടിച്ച് വെള്ളാപ്പള്ളി



അപമര്യാദയായി പെരുമാറിയെന്ന യുവതികളുടെ ആരോപണത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.രാഹുലിന്‍റേത് പൊയ്മുഖമാണെന്നും ഉള്ള് സ്ത്രീ തൽപരനാണ് എന്നാണ് വാർത്തകളിൽനിന്ന് മനസ്സിലാകുന്നതെന്നും വെള്ളാപ്പള്ളി മാധ്യപ്രവർത്തകരോട് പറഞ്ഞു.


രാഷ്ട്രീയത്തിലായാലും പൊതുപ്രവർത്തനത്തിലായാലും സ്വഭാവശുദ്ധി ഉണ്ടാകണം. രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള കമന്‍റുകൾ ടി.വിയിൽ കേൾക്കുമ്പോൾ സ്വഭാവ ശുദ്ധി അശ്ശേഷം ഇല്ല എന്നുമാത്രമല്ല, ചെല്ലുന്നിടത്തെല്ലാം കേറി മുട്ടയിട്ട് നടക്കുന്ന രാഷ്ട്രീയക്കാരനാണ്.


കാണുന്നതെല്ലാം പൊയ്മുഖവും ഉള്ള് സ്ത്രീ തൽപരനാണ് എന്ന് തോന്നാവുന്ന വിധത്തിൽ വാർത്തകളിൽനിന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. വല്യ കൊമ്പനാനയായി നിന്ന ആളല്ലേ, രണ്ട് കൊമ്പും ഒടിഞ്ഞ് കാലും ഒടിഞ്ഞ് കിടക്കുകയല്ലേ. പെൺവിഷയത്തിൽ എം.എൽ.എ സ്ഥാനം വരെ ഉപേക്ഷിക്കേണ്ട ദുരവസ്ഥയിലേക്ക് എത്തിയില്ലേ? -വെള്ളാപ്പള്ളി പറഞ്ഞു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments