തീക്കോയി കൊല്ലമ്പാറ - ഞായറുകുളം റോഡ് ഉൽഘാടനം ചെയ്തു



 തീക്കോയി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട അറുകോൺമല -കൊല്ലമ്പാറ - ഞായറുകുളം റോഡ് ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതിയിൽപ്പെടുത്തി 5 ലക്ഷം രൂപാ ഉപയോഗിച്ചു കോൺക്രീറ്റ് ചെയ്തു. തീക്കോയി - തലനാട് ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാരുടെ ചിരകാലഭിലാഷമായിരുന്നു.              


  ബ്ലോക്ക് പഞ്ചായത്ത് മെംബർ ഓമന ഗോപാലൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റോഡിൻ്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് കെ.സി. ജെയിംസ് നിർവ്വഹിച്ചു. ബാങ്ക് പ്രസിഡൻ്റ് റ്റി. ഡി. ജോർജ്, ഹരി മണ്ണുമഠം, എം.ഐ. ബേബി, ജെബിൻ മേക്കാട്ട്, പി. മുരുകൻ, റിജോ കാഞ്ഞമല, റോയി ചേബ്ലാനി ,സോണി പുളിക്കൻ, ജോഷി നമ്പുടാകം, സുനീഷ് ചെങ്ങഴശ്ശേരിയിൽ തുടങ്ങിയവർ പങ്കെടുത്തു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments