ഓണം ഖാദി മേളയുടെജില്ലാ തല ഉദ്ഘാടനം നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് . തിരുനക്കര ബാങ്ക് എംപ്ളോയീസ് ഹാളിൽ മന്ത്രി വി.എൻ . വാസവൻ ഉദ്ഘാടനം ചെയ്യും.
എനിക്കും വേണം ഖാദി എന്ന സന്ദേശത്തിലൂടെ എല്ലാവരിലേക്കും ഖാദി വസ്ത്രം എത്തിക്കുക എന്ന ലക്ഷ്യമിട്ടു കൊണ്ട് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും കേരളത്തിലെ അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംസ്ഥാനത്ത് ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 4 വരെ നടത്തുന്ന ഓണം ഖാദി മേളയുടെ കോട്ടയം ജില്ലാ തല ഉദ്ഘാടനം നാളെ 3 മണിക്ക് തിരുനക്കര ബാങ്ക് എംപ്ളോയീസ് ഹാളിൽ സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.
നഗരസഭ ചെയർപേഴ്സൺ ബിൻ സി സെബാസ്റ്റ്യൻ ഖാദി ഉൽപ്പന്നങ്ങളുടെആദ്യവിൽപ്പനയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ജില്ലാ കളക്ടർ ജോൺ വി. സാമുവൽ സമ്മാന കൂപ്പണുകളുടെ ഉദ്ഘാനവും നിർവ്വഹിക്കും. ഖാദി ബോർഡ് അംഗങ്ങളായ കെ.എസ്.രമേഷ് ബാബു, കമലാ സദാനന്ദൻ, സാജൻ തൊടുകയിൽ, ഖാദി ജില്ലാ പ്രോജക്ട് ഓഫീസർ ജസ്സി ജോൺ, വിവിധ സർവ്വീസ് സംഘടനാ പ്രതിനിധികളായ കെ.ആർ. അനിൽകുമാർ (എൻ.ജി.ഒ. യൂണിയൻ ), സതീഷ് ജോർജ് (എൻ.ജി.ഒ. അസോസിയേഷൻ ), ജയപ്രകാശ് പി.എൻ (ജോയിന്റ് കൗൺസിൽ), മനു കുമാർകെ.എൻ (കേരള എൻ.ജി.ഒ. സംഘ് ) എന്നിവർ പ്രസംഗിക്കും.
ഖാദി ഓണം മേളയിൽ ഓരോ ആയിരം രൂപയുടെ പർച്ചേസിനും ലഭിക്കുന്ന സമ്മാന കൂപ്പൺ വഴി ഒന്നാം സമ്മാനമായി ടാറ്റാ ടിയാഗോ ഇലക്ട്രിക് കാറുംരണ്ടാം സമ്മാനമായി 14 ബജാജ് ചേതക് ഇലക്ട്രിക്ക് സ്കൂട്ടറും മൂന്നാം സമ്മാനമായി 5000 രൂപയുടെ 50 ഗിഫ്റ്റ് വൗച്ചറുകളും നൽകും. ജില്ലകളിൽ ആഴച തോറും നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും നൽകുന്നതാണ്.
. മില്ലേനി,സമ്മർ കൂൾ, റോയൽ ഇൻഡ്യൻ എന്നീ റെഡിമെയ്ഡ് ഷർട്ടുകൾ, വിവിധയിനം സാരികൾ, കോട്ടൺ ചുരിദാർ ടോപ്പുകൾ, കുഞ്ഞുടുപ്പുകൾ, ജൂബ്ബകൾ, ദോത്തികൾ, ഷർട്ട് തുണികൾ, വെള്ളമുണ്ടുകൾ എന്നിവ മേളയിൽ ലഭ്യമായിരിക്കും.
കൂടാതെ ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഖാദിവസ്ത്രങ്ങൾക്ക് 30% സർക്കാർ റിബേറ്റും 25 ലക്ഷം രൂപയുടെ ആകർഷകമായ സമ്മാന പദ്ധതികളും ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ / അർധ സർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങൾ/സഹകരണ സ്ഥാപനങ്ങൾ/ബാങ്കുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം മേളയിൽ ലഭ്യമാണ്. ആഗസ്റ്റ് 4 ന് മേള അവസാനിക്കും. മേളയുടെ പ്രയോജനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് മെംബർ കെ.എസ്.രമേഷ് ബാബു അഭ്യർത്ഥിച്ചു.
0 Comments