Yes vartha Follow up - 5
പാലാ മുണ്ടാങ്കലിൽ വാഹനാപകടത്തിൽ മരിച്ച ജോമോളുടെ മൃതസംസ്കാരം നാളെ.
നാളെ (വ്യാഴം, 07.08.2025) രാവിലെ 9 മണിക്ക് പ്രവിത്താനം സെൻറ് അഗസ്റ്റിൻസ് ഫൊറോന പള്ളി യങ്കണത്തിൽ പൊതുദർശനത്തിന് വ വെച്ചതിനുശേഷം 10 .30 ന് ദേവാലയത്തിലെ മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷം സെമിത്തേരിയിൽ സംസ്കരിക്കും.
പാലാ ഇളംതോട്ടം അമ്മയാനിക്കൽ ബെന്നിയുടെയും ഐഷയുടെയും മകളാണ് ജോമോൾ. ഭർത്താവ് : അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിൽ. ളാലം പാലം ജംഗ്ഷനിലെ പിക്കപ്പ് ജീപ്പ് ഡ്രൈവറാണ് സുനിൽ. ഏക മകൾ അന്നമോളെ പാലായിലെ സ്കൂളിൽ എത്തിക്കുന്നതിനായിരുന്നു ജോമോൾ സ്കൂട്ടറിൽ പുറപ്പെട്ടത്. ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശൂപത്രറയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച മകൾ അന്നയുടെ നിലയിൽ നേരിയ പുരോഗതി കാണിക്കുന്നുണ്ടെന്ന് കുടുംബ വൃത്തങ്ങൾ പറഞ്ഞു
0 Comments