ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പനയിലെ വയോധികയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികളെന്ന് പൊലീസ്. സംഭവത്തിൽ മുൻ മോഷണ കേസ് പ്രതിയെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
വയോധികയുടെ കൊലപാതകത്തിൽ കഴിഞ്ഞ ദിവസം പ്രതിയായ അബുബക്കറിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അബൂബക്കർ മാത്രമല്ല, കേസിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. മുൻ മോഷണ കേസ് പ്രതിയെയും ഭാര്യയെയുമാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
അബൂബക്കർ വീട്ടിൽ നിന്ന് മടങ്ങിയ ശേഷം ദമ്പതികൾ മോഷ്ടിക്കാൻ എത്തി. വൈദ്യുതി വിച്ഛേദിച്ചതും വീടിനകത്ത് മുളക് പൊടി വിതറിയതും ഇവരാണെന്നാണ് പുതിയ കണ്ടെത്തലുകൾ. അബൂബക്കറിനെതിരെ ബലാത്സംഗകുറ്റം നിലനിൽക്കുമെന്നും കൊലപാതകം നടത്തിയത് അബൂബക്കർ ആണോ മോഷ്ടാക്കൾ ആണോ എന്ന് ഉറപ്പ് വരുത്തണമെന്നും പൊലിസ് അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരമാണ് ഒറ്റപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിന്റെ പിൻവശത്തെ വാതിൽ ചവിട്ടിപ്പൊളിച്ച നിലയിലായിരുന്നു. മുറിക്കുള്ളിൽ മുളകുപൊടി വിതറിയ നിലയിൽ കഴുത്തിൽ ഷാൾ കുരുക്കിയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തിലും മുഖത്തും പാടുകളും കണ്ടെത്തിയിരുന്നു.
0 Comments