പാലാ എ ഡി ബാങ്ക് ഈരാറ്റുപേട്ട ബ്രാഞ്ച് ഉദ്ഘാടനം തിങ്കളാഴ്ച
കഴിഞ്ഞ മുപ്പത്തിമൂന് വർഷമായി ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ പുളിക്കൽ ടവറിൻ്റെ മൂന്നാം നിലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻറെ ഈരാറ്റുപേട്ട ശാഖ അരുവിത്തുറ കോളേജ് റോഡിലുള്ള മാളിയേക്കൽ ബിൽഡിംഗിൻ്റെ താഴത്തെ നിലയിൽ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. താലൂക്കിലെ ഇരുപത്തിയൊന്ന് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും പ്രവർത്തന പരിധിയുള്ളതാണ് മീനച്ചിൽ താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്ക് പാലായിലുള്ള ഹെഡ് ഓഫീസിന് പുറമേ പാലാ, ഈരാറ്റുപേട്ട , കുറവിലങ്ങാട് എന്നിവിടങ്ങളിലാണ് ബാങ്കിന് ശാഖകൾ ഉള്ളത്.
തിങ്കൾ രാവിലെ പത്ത് മണിക്ക് അരുവിത്തുറ പോസ്റ്റോഫീസിനോട് ചേർന്നുള്ള പുതിയ ശാഖ അങ്കണത്തിൽ ചേരുന്ന ചടങ്ങിൽ ജോസ് കെ മാണി എം പി ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവഹിക്കും.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ലോക്കർ ഉദ്ഘാടനവും മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹറ അബ്ദുൽ ഖാദർ സ്വർണ്ണപ്പണയ വായ്പ ഉദ്ഘാടനവും നിർവ്വഹിക്കും.ബാങ്ക് പ്രസിഡൻറ് ഔസേപ്പച്ചൻ വാളിപ്ലാക്കൽ അധ്യക്ഷത വഹിക്കും.
മുൻ പി എസ് സി അംഗം പ്രൊഫ. ലോപ്പസ് മാത്യു, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡൻറ് തോമസ്കുട്ടി മുതു പുന്നക്കൽ,മുനിസിപ്പൽ പ്രതിപക്ഷ നേതാവ് അനസ് പാറയിൽ, കൗൺസിലർ ലീന ജെയിംസ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ് എ എം എ ഖാദർ, കാർഷിക വികസന ബാങ്ക് റീജണൽ മാനേജർ ജോസഫ് തോമസ്, ജോയിൻ്റ് രജിസ്ടാർ സലിം പി പി, അസിസ്റ്റൻറ് രജിസ്ട്രാർ സെലി എ റ്റി , കാഞ്ഞിരപ്പള്ളി ബാങ്ക് പ്രസിഡൻറ് സാജൻ തൊടുക, കോട്ടയം ബാങ്ക് പ്രസിഡൻറ് അഡ്വ. ജി ഗോപകുമാർ, വൈക്കം ബാങ്ക് പ്രസിഡണ്ട് പോൾസൺ ജോസഫ്,ചങ്ങനാശ്ശേരി ബാങ്ക് പ്രസിഡണ്ട് ജോമോൻ മാത്യു. ബാങ്ക് വൈസ് പ്രസിഡൻറ് അഡ്വ.ബെറ്റി ഷാജു, സെക്രട്ടറി ജോപ്രസാദ് കുളിരാനിഎന്നിവർ സംബന്ധിക്കും.
0 Comments