രാമപുരം ഗ്രാമപഞ്ചായത്ത് ഭരണകക്ഷിയുടെ ദുർഭരണത്തിനെതിരെ ഇടതുമുന്നണി , വിവിധങ്ങളായ സമരപരിപാടികളുമായി രംഗത്ത് വരികയാണെന്ന് ഇടതുമുന്നണി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു......
പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിനുശേഷം ഓരോ വർഷങ്ങളിലും പദ്ധതി നിർവഹണത്തിനുള്ള വൻ വീഴ്ചകളാണ് വന്നിട്ടുള്ളത് എന്ന് ഇടതു മുന്നണി നേതാക്കൾ പറയുന്നു. പഞ്ചായത്തുകൾക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന ഫണ്ടുകൾ യഥാസമയം ചിലവഴിക്കുന്നതിൽ ഭരണസമിതി പരാജയം ആണെന്നും ഇടതുമുന്നണി നേതാക്കൾ കുറ്റപ്പെടുത്തി.
വീഡിയോ ഇവിടെ കാണാം 👇👇👇
പഞ്ചായത്തിൽ പാറമടകൾ പെരുകി വരികയാണ്.നിലവിൽ മൂന്ന് പാറമടകൾ ഉണ്ടായിരുന്ന പഞ്ചായത്തിൽ രണ്ട് പുതിയ മടകൾക്ക് കൂടി ലൈസൻസ് നൽകി പ്രവർത്തനം ആരംഭിച്ച വിവരം ലഭിച്ചിട്ടുണ്ട്. പുതുതായി 12 മടകൾക്ക് കൂടി എൻ ഓ സി കൊടുത്തതായും അറിയുന്നു. ഇതിനുപിന്നിൽ അഴിമതി ഉണ്ടെന്നും ഇടതു മുന്നണി നേതാക്കൾ കുറ്റപ്പെടുത്തുന്നു .
0 Comments