ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ കെ.സി.ബി.സി. റീജണല്‍ ഡയറക്ടര്‍
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി കോട്ടയം റീജണല്‍ ഡയറക്ടറായി ഫാ. ജേക്കബ് വെള്ളമരുതുങ്കലിനെ കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് നിയമിച്ചു.
ചങ്ങനാശ്ശേരി, കോട്ടയം അതിരൂപതകളും വിജയപുരം, കാഞ്ഞിരപ്പള്ളി, പാലാ രൂപതകളും ഉള്‍പ്പെടുന്നതാണ് കോട്ടയം റീജിയന്‍. മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറിയും മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുള്ള ഫാ. വെള്ളമരുതുങ്കല്‍ പാലാ രൂപതയുടെ ഡയറക്ടര്‍ കൂടിയാണ്.
0 Comments