പാലായിലെ കൊലപാതകശ്രമം ....... തമിഴ്‌നാട് സ്വദേശിയായ പ്രതി പാലാ പൊലീസിൻ്റെ പിടിയില്‍



പാലായിലെ കൊലപാതകശ്രമം ....... തമിഴ്‌നാട് സ്വദേശിയായ പ്രതി പാലാ പൊലീസിൻ്റെ പിടിയില്‍ 

 തമിഴ്നാട് സ്വദേശി കാർത്തിക്ക്  ആണ് പാലാ പോലീസിന്റെ പിടിയിലായത്.
ഭരണങ്ങാനം വില്ലേജ്  ഇടമറ്റം FC കോൺവെന്‍റിലെ ജോലിക്കാരനായ തമിഴ്‌നാട് സ്വദേശിയായ സൂര്യ എന്ന് വിളിക്കുന്ന അറുമുഖം ഷൺമുഖവേലിനെ (Age 38), 21.08.2025 തീയതി 10.15 മണിയൊടെ രാത്രി വാക്ക് തർക്കത്തിൽ ഏർപ്പെട്ട് വീട്ടിൽ ഉണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് കഴുത്തിലും മുഖത്തും വെട്ടി മാരകമായ മുറിവേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സുഹൃത്തായ തമിഴ്‌നാട് സ്വദേശി കാര്‍ത്തിക് Age 38, S/O സെലവരസ് എന്നയാളെ  ഇന്നേ ദിവസം (22.08.2025) പാലാ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തെത്തിയ പാലാ പോലീസ്   മാരകമായി പരിക്ക് പറ്റിയ സൂര്യയെ 108 ആംബുലന്‍സ് വിളിച്ചുവരുത്തി   പാല ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും തുടർന്ന് മെഡിക്കൽ കേളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞു വരുന്നതുമാണ്. പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ SHO പ്രിൻസ് ജോസഫിന്‍റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ കെ ദിലീപ് കുമാർ,  രാജു എം.സി, സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ്‌ കെ.കെ, ജോബി കുര്യൻ,കിരണ്‍ കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments