ഒ. ജി. ബിജു ശബരിമല എക്സ്ക്യൂട്ടീവ് ഓഫീസർ; എസ്. ശ്രീനിവാസ് ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ



ഒ. ജി. ബിജു ശബരിമല എക്സ്ക്യൂട്ടീവ് ഓഫീസർ; എസ്. ശ്രീനിവാസ് ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ

ജി. അരുൺ 
(സീനിയർ റിപ്പോർട്ടർ മംഗളം )

 ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായി  ഡെപ്യൂട്ടി  ദേവസ്വം കമ്മീഷണർ ഒ. ജി. ബിജുവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമിച്ചു.  എസ്. ശ്രീനിവാസാണ് പുതിയ ശബരിമല അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ. ഡെപ്യൂട്ടി  ദേവസ്വം കമ്മീഷണർ ഡിജിറ്റൈസേഷൻ, ഡെപ്യൂട്ടി  ദേവസ്വം കമ്മീഷണർ ഇൻസ്പെക്ഷൻ, ആലുവ ദേവസ്വം  അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എരുമേലി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  എന്നീ തസ്തികകൾ വഹിച്ചിട്ടുള്ള ഓ .ജി .ബിജു തിരുവനന്തപുരം സ്വദേശിയാണ്. 


ശബരിമല  അസി. എക്സിക്യൂട്ടീവ് ഓഫീസർ, മാവേലിക്കര ഓഡിറ്റ്  ഓഫീസർ  എന്നീ  പദവികൾ  എസ്. ശ്രീനിവാസ് മുൻപ് വഹിച്ചിട്ടുണ്ട്. ആർ. ജെ ഹേമന്താണ് പുതിയ ശബരിമല അസിസ്റ്റൻറ് എക്സിക്യൂട്ടീവ് ഓഫീസർ. വി.ജയകുമാറിനെ പമ്പാ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായും ,എം.വി ഉണ്ണികൃഷ്ണൻ നായരെ നിലക്കൽ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ്  ഓഫീസറായും നിയമിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments