പിഴക് ജയ്ഹിന്ദ് ലൈബ്രറിയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ശനിയാഴ്ച

 

ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കടനാട് പഞ്ചായത്തിലെ പിഴക് ജയ്ഹിന്ദ് ലൈബ്രറി കെട്ടിടം നവീകരിച്ചു. ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. 


മീനച്ചിൽ താലൂക്കിലെ ഏറ്റവും പഴക്കമേറിയ ലൈബ്രറികളിൽ ഒന്നായ പിഴക് ജയ്ഹിന്ദ് ലൈബ്രറി 1952-ലാണ് സ്ഥാപിച്ചത്. പതിനയ്യായ്യിരത്തിലധികം പുസ്തകങ്ങളും അഞ്ച് ദിനപത്രങ്ങളും ലൈബ്രറിയിൽ ഉണ്ട്. രണ്ടായിരത്തോളം പേർ ഇതിനോടകം ലൈബ്രറിയിൽ അംഗത്വം എടുത്തിട്ടുണ്ട് .


ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ജില്ല പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിക്കും. ലൈബ്രറി പ്രസിഡൻറ് ഷിലു കൊടൂർ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ലൈബ്രറി കൗൺസിൽ ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments