പൂവരണി തിരുഹൃദയ സൺഡേ സ്കൂൾ അധ്യാപകൻ പ്രൊഫ. എം. എം. എബ്രാഹം മാപ്പിളക്കുന്നേലിന് മികച്ച വിശ്വാസപരിശീലകനുള്ള പുരസ്കാരം സമ്മാനിച്ചു


പൂവരണി തിരുഹൃദയ സൺഡേ സ്കൂൾ അധ്യാപകൻ പ്രൊഫ. എം. എം. എബ്രാഹം മാപ്പിളക്കുന്നേലിന് മികച്ച വിശ്വാസപരിശീലകനുള്ള പുരസ്കാരം സമ്മാനിച്ചു.

 പാലാ രൂപതയിലെ മികച്ച സൺ‌ഡേ സ്കൂൾ അധ്യാപകനായി കുറവിലങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊടൈക്കനാൽ ബസ് അപകട അനുസ്മരണ സ്മാരക സമിതി ഏർപ്പെടുത്തിയിരിക്കുന്ന   പുരസ്കാരം പൂവരണി തിരുഹൃദയ സൺഡേ സ്കൂൾ അധ്യാപകൻ പ്രൊഫ. എം. എം. അബ്രഹാം മാപ്പിളക്കുന്നേലിന് സമ്മാനിച്ചു. അമ്പത് വർഷത്തിലധികമായി സൺഡേസ്കൂൾ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന എം എം എബ്രാഹത്തെ വികാരി ഫാ. ജോസഫ് മഠത്തിക്കുന്നേൽ പൊന്നാടയണിയിച്ച് ആദരിച്ചു. 


മുൻ ദേശീയ വിവരാവകാശ കമ്മിഷണർ ഡോ. കുര്യാസ് കുമ്പളക്കുഴി പ്രശസ്തി പത്രം കൊടുത്തു. സമിതി ഭാരവാഹികളായ എമ്മാനുവൽ വി ഐ, ജോസ് കൊച്ചുപുരക്കൽ എന്നിവർ ചേർന്ന് ക്യാഷ് അവാർഡ് സമ്മാനിച്ചു. ഡയറക്ടർ ഫാ. ആൻറണി വില്ലന്താനത്ത്,  ഹെഡ്മാസ്റ്റർ മനു കെ ജോസ് കൂനാനിക്കൽ എന്നിവർ അനുമോദന പ്രസംഗം നടത്തി. മിഷൻ ലീഗ് വൈസ് ഡയറക്ടർ സി. ടെസ്സി, പ്രസിഡൻ്റ് ജിബിൻ മണിയഞ്ചിറ, സ്റ്റാഫ് സെക്രട്ടറി ജിയ ജിജി, പി ടി തോമസ് പാലൂക്കുന്നേൽ, ഷെറിൻ സെബാസ്റ്റ്യൻ, ആൻമരിയ സജി, ജിബിൻ കല്ലക്കുളത്ത്, ജിലു ജിജി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


എം എം എബ്രാഹം ഹെഡ്മാസ്റ്ററായും സ്റ്റാഫ് സെക്രട്ടറിയായും പിടിഎ സെക്രട്ടറിയായും വിവിധ കാലഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
യുവജനപ്രസ്ഥാനമായിരുന്ന സി വൈ എമ്മിന്റെ ആദ്യകാല രൂപതാ പ്രസിഡൻ്റായും വിവിധ രൂപതകളിൽ യുവജനപ്രസ്ഥാനത്തിന്റെ റിസോഴ്സ് പേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്.


രണ്ടു ടേമുകളിൽ രൂപത പാസ്റ്ററൽ കൗൺസിൽ മെമ്പറും ഫാമിലി അപ്പോസ്തലേറ്റിൽ ഇരുപത്തിമൂന്ന് വർഷത്തോളം റിസോഴ്സ് പേഴ്സണുമായിരുന്നു ഇദ്ദേഹം. സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്കുകളിൽ ഒന്നായ പൂവരണി സർവീസ് സഹകരണ ബാങ്കിൻ്റെ പ്രസിഡന്റായി  എം എം എബ്രഹാം മുപ്പത് വർഷങ്ങളായി സേവനം ചെയ്യുന്നു. ഇരുപത്തിയൊൻപത് വർഷക്കാലം പാലാ സെൻറ് തോമസ് കോളേജിൽ കൊമേഴ്സ് വിഭാഗം അധ്യാപകനായിരുന്ന ഇദ്ദേഹം വിവിധ യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികൾക്കായി 25 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments