പാലാ നഗരസഭ സൗന്ദര്യവൽക്കരണം ആദ്യഘട്ടം ആരംഭിച്ചതായി നഗരസഭ ചെയർമാൻ തോമസ് പീറ്റർ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു....... ഇതോടൊപ്പം ടൗൺ ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ നവീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു.......
പാലാ ടൗണിലെ മുഴുവൻ റൗണ്ടാനകളും പൂച്ചെടികൾ വച്ച് മനോഹരമാക്കും 'നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ അനുമതി വാങ്ങിയാണ് ടൗണിൽ വാഹനങ്ങൾക്ക് യാത്രക്കാർക്കും തടസ്സം വരാത്ത വിധം സൗന്ദര്യവൽക്കരണം നടത്തുന്നത് എന്നും നഗരസഭാ അധികാരികൾ പറഞ്ഞു.
പാലാ നഗരസഭ സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി മുനിസിപ്പൽ ടൗണിലെ മുഴുവൻ റൗണ്ടാനകളും പൂച്ചെടികൾ വച്ച് മനോഹരമാക്കും.നഗരസൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി ജില്ലാ കളക്ടറുടെ അനുമതി വാങ്ങിയാണ് ടൗണിൽ വാഹനങ്ങൾക്കും യാത്രകാർക്കും തടസ്സം വരാത്ത രീതിയിൽ സൗന്ദര്യവൽക്കരണം നടത്തുന്നത്. കഴിഞ്ഞ കാലങ്ങളിൽ നഗരസഭ നേരിട്ട് പൂച്ചെടികൾ വച്ച് പിടിപ്പിച്ചിരുന്നെങ്കിലും ശുചീകരണ തൊഴിലാളിയുടെ കുറവ് മൂലം അത് കൃത്യമായി പരിപാലിക്കാൻ കഴിഞ്ഞിരുന്നില്ല.എന്നാൽ ചെടികൾ വച്ച് പിടിപ്പികുന്നതോടപ്പം അത് കൃത്യമായി പരിപാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്ന രീതിയിൽ പ്രശസ്തമായ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട് പറഞ്ഞു.
വീഡിയോ ഇവിടെ കാണാം 👇👇👇
പാലാ ടൗൺ ബസ് സ്റ്റാൻഡിലെ തകരാറിലായ വെയിറ്റിംഗ് ഷെഡും ഇതോടൊപ്പം നവീകരിക്കുമെന്നും ടൗൺ പ്രദേശത്ത് വെറുതെ കിടക്കുന്നതും ജനങ്ങൾ മാലിന്യം വലിച്ചെറിയാറുളള സ്ഥലങ്ങളും ഇതുപോലെ പൊതു പങ്കാളിത്വത്തോടെ അടുത്ത ഘട്ടം സൗന്ദര്യവൽക്കരിക്കുന്നതാണെന്നും സാവിയോ കാവുകാട്ട് പറഞ്ഞു.
ശുചികരണത്തിന് പാലാ നഗരസഭ മുന്തിയ പരിഗണനയാണ് നൽകുന്നത്. ഹരിത കർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ വ്യാപകമാക്കും.നിലവിൽ പ്ളാസ്റ്റിക് മാത്രമാണ് എടുത്തിരുന്നെതെങ്കിൽ ഇപ്പോൾ ഉപയോഗമില്ലാത്ത മറ്റ് എല്ലാവിധത്തിലുമുള്ള സാധനങ്ങളും അതുപോലെ ഉപയോഗിച്ച് ഉപേഷിച്ച ഇ വെയിസ്റ്റ് വിവിധ നിരക്കുകൾ നൽകിയും നഗരസഭ സമാഹരിക്കും.
സൗന്ദര്യവൽക്കരണ യിടങ്ങളിൽ മാലിന്യങ്ങളും ഫ്ലക്സ് ബോർഡുകളും വച്ച് വൃത്തിഹീനമാക്കാതിരിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു. കുമാരനാശാൻ പാർക്ക് ഇരുപതു ലക്ഷം രൂപ മുടക്കിയുള്ള നവീകരണം ടെൻഡർ ചെയ്തെന്നും ആർ വി പാർക്ക് നവീകരണം നടക്കുകയാണെന്നും സിന്തറ്റിക് സ്റ്റേഡിയം പണികൾ ആരംഭിച്ചെന്നും ചെയർമാൻ അറിയിച്ചു
പത്രസമ്മേളനത്തിൽ, ചെയർമാൻ തോമസ് പീറ്റർ, വൈസ് ചെയർ പേഴ്സൺബിജി ജോജോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാവിയോ കാവുകാട്ട്, ജോസ് ജചീരാം കുഴി മുൻ ചെയർമാൻമാരായ ആൻ്റോ പടിഞ്ഞാറെക്കര, ജോസിൻ ബിനോ , എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
0 Comments