കാഞ്ഞിരപ്പള്ളിയില്‍ പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് യാത്രക്കാരന്‍ മരിച്ചു.
കാഞ്ഞിരപ്പിള്ളി ആനക്കല്ലില്‍ ആണ് സംഭവം. കാഞ്ഞിരപ്പള്ളി വത്തിക്കാന്‍ സിറ്റി തുണ്ടിയില്‍ സജി ഡൊമിനിക് (57) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഉദ്യോഗസ്ഥനായിരുന്നു ഇന്ന് രാവിലെ സൈക്കിള്‍ സവാരിക്കിറങ്ങിയ സജിയുടെ വാഹനത്തില്‍ പിന്നില്‍ നിന്ന് വന്ന ലോറിയിടിക്കുകയായിരുന്നു. ഉടന്‍ കാഞ്ഞിരപ്പിള്ളി താലൂക്ക് ആശുപത്രിയിലും ഇരുപത്താറാം മൈല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ഷിക ഗ്രാമവികസന ബാങ്ക് മാനേജര്‍ നിര്‍മ്മലയാണ് ഭാര്യ.
മക്കള്‍ സാന്ദ്ര മോള്‍(കാനഡ), സാംരംഗ് (വിദ്യാര്‍ത്ഥി കാനഡ), സ്റ്റീവ്( വിദ്യാര്‍ത്ഥി മണിപ്പാല്‍.)
0 Comments