ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കുറുമണ്ണ് സ്കൂളിലെ അധ്യാപകർ.
കുറുമണ്ണ് സെൻ്റ് ജോൺസ് ഹൈസ്കൂളിലെ അധ്യാപകർ ലഹരിക്കതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഭവന സന്ദർശനം നടത്തി, ലഘുലേഖ വിതരണം ചെയ്യുകയും വീടുകളിലെ കുട്ടികളുടെ പഠനം ഉറപ്പാക്കുകയും ചെയ്തു. ഓരോ പ്രദേശത്തെയും പ്രതിനിധീകരിക്കുന്ന വാർഡ് മെമ്പർമാർ പ്രവർത്തന ഉദ്ഘാടനം നടത്തി.
ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളും, കുട്ടികൾക്ക് വിവിധമേഖലകളിൽ മികച്ച വിജയം നേടാനുള്ള പ്രവർത്തനങ്ങളും നടപ്പിൽ വരുത്തുന്നതിൻ്റെ ഭാഗമായാണ് ഭവനസന്ദർശനമെന്ന് ഹെഡ്മാസ്റ്റർ ബിജോയി ജോസഫ് അറിയിച്ചു.
കുട്ടികളുടെ പഠന സാഹചര്യങ്ങൾ കണ്ടെത്തുകയും മാതാപിതാക്കളുമായി സൗഹൃദാന്തരീക്ഷംപങ്കുവെച്ച് നിർദ്ദേശം നൽകുകയും ചെയ്യുന്നു. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും ഭവന സന്ദർശന പരിപാടികൾക്കും മാതാപിതാക്കളിൽ നിന്നും വലിയ പ്രോൽസാഹനമാണ് ലഭിച്ചുവരുന്നത്.
വിവിധ ഭാഗങ്ങളിലേക്ക് പ്രധാന അധ്യാപകൻ ഉൾപ്പെടെയുള്ള അധ്യാപകർ സംഘംചേർന്നാണ് ഭവന സന്ദർശനം നടത്തിവരുന്നത്.
0 Comments