ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കത്തെ തുടർന്ന് പാലാ ടൗണിൽ യുവാവ് മീനച്ചിലാറ്റിന് സമീപത്തുള്ള തോട്ടിൽ ചാടി. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം.
ഉള്ളനാട് സ്വദേശിയായ അനുരാജ് ആണ് ളാലം തോട്ടിലേക്ക് ചാടിയത്. ടൗണിൽ എത്തിയ അനുരാജും ഭാര്യയും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും ഇതേ തുടർന്നുണ്ടായ ദേഷ്യത്തിൽ അനുരാജ് പുഴക്കര പാലത്തിന് സമീപം ളാലം തോട്ടിൽ ചാടുകയുമായിരുന്നു. വെള്ളമില്ലാത്ത ഭാഗത്തേക്കാണ് അനുരാജി വീണത്. സംഭവം കണ്ട സ്ഥലത്തുണ്ടായിരുന്നവർ അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് എത്തി ഇയാളെ കരയ്ക്ക് എത്തിച്ചു. വീഴ്ചയിൽ അനുരാജിന്റെ കൈയ്ക്കും കാലിനും ഒടിവ് സംഭവിച്ചു. ഇയാളെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
0 Comments