തെങ്ങ്കയറുന്നതിനിടെ താഴേക്ക് വീണു...തെങ്ങ് കയറ്റ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം…



 കണ്ണൂർ കുറുമാത്തൂരിൽ തേങ്ങ പറിക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീണ് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം. മുയ്യം സ്വദേശി 53 കാരനായ ടി വി സുനില്‍ ആണ് മരിച്ചത്.  

 ഇന്ന് രാവിലെ 8.45 നോടെയായിരുന്നു അപകടം നടന്നത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തേങ്ങ പറിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായി രുന്നു. ഗുരുതരരമായി പരിക്കേറ്റതിനെ തുടർന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.  

 പരേതനായ ബാലന്‍-നളിനി ദമ്പതികളുടെ മകനാണ് സുനില്‍. ഭാര്യ: ഗീത, മക്കള്‍: അതുല്‍, അനന്യ











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments