ഏഴരക്കോടിയുടെ നിക്ഷേപ തട്ടിപ്പ്.... മുങ്ങി നടന്ന ഹീവാൻ ഫിനാൻസ് കമ്പനി ഡയറക്ടർ പിടിയിൽ

  

ഏഴരക്കോടിയിലേറെ രൂപയുടെ ഹീവാൻ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞ കമ്പനി ഡയറക്ടർമാരിൽ ഒരാൾ അറസ്റ്റിൽ. 

മുഖ്യപ്രതിയും ഹീവാൻ ഡയറക്ടറുമായ മണികണ്ഠന്റെ ഭാര്യ ഗ്രീഷ്മയാണ് പിടിയിലായത്. ഇവരെ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.  കമ്പനിയുടെ ആരംഭം മുതൽ ഡയറ്ക്ടറും മുഖ്യ നടത്തിപ്പുകാരിൽ ഒരാളുമായിരുന്നു ഗ്രീഷ്മ. 


കേസിലെ മറ്റ് പ്രതികൾ പിടിയിലായെങ്കിലും ഗ്രീഷ്മ മുങ്ങി നടക്കുകയായിരുന്നു. ആലുവയിൽ നിന്നാണ് ഇവരെ പിടികൂടിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 67 കേസുകളാണ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുള്ളത്. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments