മോഷണ പരമ്പരയില്‍ പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതില്‍ പോലീസിനെ പരിഹസിച്ച് സ്ഥാപിച്ച ബോര്‍ഡിന് പകരം പ്രശംസാ ബോര്‍ഡ്. ബുധനാഴ്ചയാണ് പോലീസിന് പ്രശംസ അര്‍പ്പിച്ച് നഗരത്തില്‍ രണ്ടിടത്ത് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ആരാണ് ഇത് സ്ഥാപിച്ചതെന്നോ സ്ഥാപിച്ച സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ പേരും ഇതില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായി. വണ്ണപ്പുറത്ത് കഴിഞ്ഞ കുറെ മാസങ്ങളായി മോഷണ പരമ്പരയാണ് നടന്നിരുന്നത്.
ഇതിലെ പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിന്റെ പേരില്‍ കാളിയാര്‍ പോലീസ് വലിയ പഴി കേള്‍ക്കേണ്ടി വന്നിരുന്നു. ഇതിനിടെ ചൊവ്വാഴ്ച സംശയാസ്പദമായ സാഹചര്യത്തില്‍ 3 പേരെ അമ്പലപ്പടി ബസ് സ്റ്റാന്‍ഡില്‍നിന്നു പിടികൂടി. മോഷണത്തിനായി ഇരുമ്പ് പാര, കമ്പി, മുളകുപൊടി തുടങ്ങിയ ഇവരില്‍നിന്ന് പിടികൂടിയിരുന്നു. നേരത്തേ മോഷണ കേസുകളില്‍ പ്രതികളായി ഇവരെ റിമാന്‍ഡ് ചെയ്തു.
ഇതിനെ തുടര്‍ന്നാണ് നഗരത്തില്‍ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. വണ്ണപ്പുറത്ത് മുട്ടുകണ്ടത്ത് 11 ലക്ഷത്തിന്റെ സ്വര്‍ണവും വജ്രവും മോഷ്ടിച്ചതും കോഴിക്കവലയില്‍ വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന 3 പവന്റ മാല പൊട്ടിച്ചതും തൊമ്മന്‍കുത്തില്‍ യുവതിയുടെ കാലിലെ രണ്ടു കൊലുസ് മോഷ്ടിച്ചതും ഉള്‍പ്പെടെ ഒട്ടേറെ മോഷണം നടന്നിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇതെ തുടര്‍ന്ന് പൊലീസിനെതിരെ ഫ്‌ലെക്‌സ് വച്ച് യൂത്ത് ലീഗ് പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് മൂന്നു പേരുടെ അറസ്റ്റ്. അതേ സമയം അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവ് ശേഖരിക്കാന്‍ കഴിഞ്ഞാലേ വണ്ണപ്പുറത്തു നടന്ന മോഷണത്തിലെ യഥാര്‍ഥ പ്രതികള്‍ ഇവരാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്.
0 Comments