മുട്ടം എംവിഐപി ഓഫിസിന് സമീപത്ത് സംസ്ഥാന പാതയില്‍ സ്ഥാപിച്ചിരിക്കുന്ന അപകടവേലി മൂന്ന് മാസമായിട്ടും മാറ്റാന്‍ തയാറാകാതെ അധികൃതര്‍.
ഒരു കുടുംബത്തിന്റെ ആശ്രയമായ മാര്‍ട്ടിനു ഗുരുതര പരുക്കുണ്ടാക്കിയ അപകടത്തിനു ശേഷമാണ് അപകടവേലി സ്ഥാപിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് ശുദ്ധജലവിതരണ പൈപ്പ് സ്ഥാപിക്കാന്‍ വേണ്ടി കുഴിയെടുത്ത ഭാഗമാണ് ടാറിംഗ് നടത്താതെ അപകടസ്ഥിതിയില്‍ തുടരുന്നത്. ഇവിടം അറ്റകുറ്റപ്പണി നടത്താതെയാണ് ഇരുമ്പ് വേലി സ്ഥാപിച്ചിരിക്കുന്നത്.
കൊടുംവളവിലാണ് ഇത്തരത്തില്‍ ടാറിംഗ് നടത്താതെ വേലി കെട്ടി മറച്ചിരിക്കുന്നത്. ഇത് വാഹനയാത്രക്കാര്‍ക്ക് അപകടമായിരിക്കുകയാണ്. വളവുള്ള ഭാഗത്ത് റോഡിലേക്ക് ഇറക്കിയാണ് ഇരുമ്പുവേലി വച്ചിട്ടുള്ളത്. ഇവിടെ വേലിയില്‍ തട്ടി ബൈക്ക് യാത്രികനായ പള്ളിപ്പറമ്പില്‍ മാര്ട്ടിന് ജോസഫിന് (36) ഗുരുതരമായി പരുക്കേറ്റത്.
കഴിഞ്ഞ മേയ് 22ന് നായിരുന്നു അപകടം. ഹോട്ടല്‍ ജീവനക്കാരനായിരുന്നു മാര്ട്ടിന്. അമ്മയ്ക്കു മരുന്നു വാങ്ങാന്‍ തൊടുപുഴയ്ക്ക് പോകുകയായിരുന്ന മാര്ട്ടിന് എതിര്‍ദിശയില്‍ നിന്നു വന്ന വാഹനം ഇടിച്ചാണ് ഗുരുതര പരുക്കേറ്റത്. ഇരുമ്പുവേലിയില്‍ തട്ടാതെ ബൈക്ക് വെട്ടിച്ചുമാറ്റുന്നതിനിടെ എതിര്‍ദിശയിലെത്തിയ വാഹനം ഇടിച്ചാണ് പരുക്കേറ്റത്.
0 Comments