നിയോജകമണ്ഡലം തല ശാസ്ത്ര ക്വിസും, സമ്മാനവിതരണവും നടത്തപ്പെട്ടു



നിയോജകമണ്ഡലം തല ശാസ്ത്ര ക്വിസും, സമ്മാനവിതരണവും നടത്തപ്പെട്ടു 

കേരള സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി നടത്തിയ ശാസ്ത്ര ക്വിസിന്റെ പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജക മണ്ഡല മത്സരവും സമ്മാനവിതരണവും കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ലൈജു ടി എ ൈ അധ്യക്ഷയായി. 


വൈസ് ചെയർമാൻ മാത്യൂസ് ജോർജ്, സ്ഥിരം സമിതി അധ്യക്ഷ ടെസ്സ വർഗീസ്, ജില്ല കോ ഓർഡിനേറ്റർ, ബ്ലോക്ക് കോ-ഓർഡിനേറ്റമാരായ  സഖറിയാസ് ഐപ്പന്‍പറമ്പില്‍കുന്നേല്‍, പ്രിന്‍സ് മാത്യു, അഡ്വ. ബോണി തോമസ്, മാര്‍ഷല്‍ മാത്യു, എന്നിവർ സംസാരിച്ചു.
പാലാ നിയോജകമണ്ഡലത്തില്‍ 
സംവേദ്യ അനില്‍, ലൗറല്‍ സെബാസ്റ്റ്യന്‍ (സെന്റ് മേരീസ് എച്ച്.എസ്.എസ്, പാലാ) തെരേസ മാത്യു, മിധുന എസ് കുമാര്‍ (സെന്റ് ആന്റണീസ് എച്ച്.എസ്.എസ്, പ്ലാശനാല്‍) ഒന്നും രണ്ടും സ്ഥാനങ്ങള്‍
 കരസ്ഥമാക്കി. 

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ നിയ റോയി, അമയാ സാറാ ജെയിംസ് (സെന്റ് ജോര്‍ജ്ജ് എച്ച്.എസ്, മണിമല) ആന്‍മരിയ സജി, അനന്യ സദീഷ് (സെന്റ് തെരേസ് എച്ച്.എസ്, നെടുംകുന്നം) ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ഫായീസ് കെ അഫ്സല്‍, മുഹമ്മദ് സിദാന്‍ (കെ.എസ്.എം ബി.എച്ച്.എസ്, കാരക്കാട്) വിജയികളായി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments