പാലാ നഗരസഭയിൽ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ നിർമ്മിച്ച ശുചീകരണ മുറികൾ പൗരസമിതിയുടെ പരാതിയിൽ ആക്ഷൻ ടേക്കൺ റിപ്പോർട്ട് ഫയൽ ചെയ്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവായി.


പാലാ  നഗരസഭയിൽ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ നിർമ്മിച്ച ശുചീകരണ മുറികൾ പൗരസമിതിയുടെ പരാതിയിൽ ആക്ഷൻ ടേക്കൺ റിപ്പോർട്ട് ഫയൽ ചെയ്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവായി. 

റവന്യൂ വകുപ്പിൻ്റെയും നഗരസഭയുടെയും അനാസ്ഥയാണ് ശുചിമുറിയുടെ അവസ്ഥയ്ക്ക് കാരണമെന്ന് പരാതിയിൽ പറയുന്നു. അഞ്ച് ലക്ഷം ചെലവാക്കി പാലാ നഗരസഭ നിർമ്മിച്ച സിവിൽ സ്റ്റേഷൻ കോംമ്പൗണ്ടിലെ ശുചിമുറികൾ കാടുകയറി നശിക്കുന്ന അവസ്ഥയിലാണ്. സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും നിരന്തരമായ ആവശ്യപ്രകാരം 2019ൽ അഞ്ച് ലക്ഷം രൂപാ ശുചിത്വ മിഷൻ ഫണ്ടിൽ നിന്നും അനുവദിച്ച് നിർമ്മിച്ചതാണ് അഞ്ച് മുറികളുള്ള കംഫർട്ട് സ്റ്റേഷൻ. എന്നാൽ ഒരാഴ്ച പോലും ഇത് കണ്ടുള്ള പ്രയോജനം ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം. 

നഗരസഭ നിർമ്മിച്ച് നൽകിയ ശൗചാലയങ്ങളിലേക്ക് ആവശ്യമായ വെള്ളം നൽകാനോ, വൈദ്യുതി നൽകാനോ, വൃത്തിയായി സൂക്ഷിക്കുന്നതിന് ആളെ വെക്കാനോ റവന്യൂ വകുപ്പ് തയ്യാറായില്ല. അതേസമയം സിവിൽ സ്റ്റേഷന്റെ കോമ്പൗണ്ടിൽ ഇരിക്കുന്ന ശൗചാലയത്തിലേക്ക് മുൻസിപ്പാലിറ്റിയുടെ പേരിൽ വെള്ളം നൽകാൻ ജലവകുപ്പും തയ്യാറായില്ല. 

ഇതിനിടെ സാമൂഹിക ശല്യവും പ്രദേശത്തെ രൂക്ഷമായി. ശുചിമുറികളിലെ പോസിഡുകളും കഥകളും തകർത്ത നിലയിലാണ്. ഇതിനെതിരെ ഭൗതസമിതി നിരന്തരം പരാതികൾ നൽകിയിട്ടും അധികൃതർ ചെവിക്കൊണ്ടില്ല. തുടർന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. 

ജനകീയാസൂത്രണ പദ്ധതിയിൽ പെടുത്തി 2023- 24 ൽ ശുചിമുറികളുടെ അറ്റപ്പണികൾക്കായി നഗരസഭ 6 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിൽ 1.62 ലക്ഷം രൂപാ സിവിൽ സ്റ്റേഷൻ പരിസരത്തെ കമ്പ്യൂട്ടർ സ്റ്റേഷന് നീക്കി വെച്ചിരുന്നു. സാങ്കേതിക അനുമതിക്ക് കാത്തിരിക്കുകയാണെന്ന്നഗരസഭ കമ്മീഷന് മറുപടിയും നൽകിയിരുന്നു. എന്നാൽ തുടർന്ന് പ്രവർത്തികൾ നൽകിയിരുന്നു പൗരസമിതി വീണ്ടും കമ്മീഷനെ സമീപിച്ചത്.


നഗരസഭ പരാതിക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ഒരു മാസത്തിനകം കമ്മീഷൻ മുമ്പാകെ ആക്ഷൻ ടേക്കൺ റിപ്പോർട്ട് ഫയൽ ചെയചെയ്യണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നു.





കമ്മീഷന്റെ നിരീക്ഷണത്തിൽ പൗരാവകാശ സമിതി യോഗം ചേർന്ന് അഭിനന്ദിച്ചു. പി. പോത്തൻ, സേബി വെള്ളരിക്കാട്ട്, രാജു പുതുമന എന്നിവർ പ്രസംഗിച്ചു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments