ഛത്തീസ്ഗഡ് സംഭവം...... പാലായിൽ എൽ.ഡി.എഫ് പ്രതിഷേധം ആഗസ്റ്റ് 5 ന്
ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുകയാണെന്ന് എൽ.ഡി.എഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റി. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചത് അതിൻ്റെ ഭാഗമാണ്. ഇതിനെതിരെ എൽ.ഡി.എഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചാം തീയതി പാലായിൽ വമ്പിച്ച പ്രകടനവും,പ്രതിഷേധയോഗവും സംഘടിപ്പിക്കുമെന്ന് എൽ.ഡി.എഫ്. പാലാ നിയോജകമണ്ഡലം കൺവീനർ ബാബു കെ.ജോർജ് അറിയിച്ചു.
എൽ.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി യോഗത്തിൽ സിപിഎം ഏരിയ സെക്രട്ടറി സജേഷ് ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ എൽ.ഡി.എഫ് നേതാക്കളായ ലാലിച്ചൻ ജോർജ്, ബെന്നി അബ്രഹാം തെരുവത്ത്,ബെന്നി മൈലാടൂർ,സജി എം.റ്റി മാപ്പലകയിൽ,ഡോ.തോമസ് കാപ്പൻ,പീറ്റർ,പ്രശാന്ത് നന്ദകുമാർ,,ഷാർളി മാത്യു,രാജൻ ആരംപുളിക്കൽ,ടി.ആർ വേണുഗോപാൽ,ഡോ.ഷാജി കടമല,മാത്യു മാത്യു എന്നിവർ പ്രസംഗിച്ചു.
5-ാം തീയതി 5 മണിക്ക് ആശുപത്രി കവലയിൽ നിന്നും പ്രകടനം ആരംഭിച്ച തുടർന്ന് ളാലം ജംഗ്ഷനിൽ ചേരുന്ന പ്രതിഷേധ സമ്മേളനത്തിൽ എൽ.ഡി.എഫ് ന്റെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുന്നതാണ്.
0 Comments