കാര്‍ ഫുട്പാത്തിലേയ്ക്ക് ഇടിച്ചുകയറി .... അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു...നാലുപേരുടെ നില അതീവഗുരുതരം


  തിരുവനന്തപുരത്ത് കാര്‍ ഫുട്പാത്തിലേയ്ക്ക് ഇടിച്ചുകയറി വന്‍ അപകടം. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നിലാണ് അപകടമുണ്ടായത്. ഫുട്പാത്തിലേയ്ക്ക് ഇടിച്ചുകയറിയതിന് പിന്നാലെ നിര്‍ത്തിയിട്ട ഓട്ടോയിലും കാര്‍ ഇടിച്ചു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില അതീവഗുരുതരമാണ്. 


പരിക്കേറ്റവരില്‍ രണ്ടുപേര്‍ ഓട്ടോഡ്രൈവര്‍മാരാണ്. മറ്റുരണ്ടുപേര്‍ വഴിയാത്രക്കാരാണ്. ഒരു ഓട്ടോഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ബ്രേക്ക് എന്ന് വിചാരിച്ച് ആക്‌സിലേറ്റര്‍ ചവിട്ടിയതാണ് പ്രശ്‌നമായത്. കാറിന് സാങ്കേതിക പ്രശ്‌നമൊന്നുമില്ല.

 

 കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാര്‍ ഓടിച്ച വിഷ്ണുനാഥ് എന്ന യുവാവിനെയും ബന്ധുവിനെയും കസ്റ്റഡിയിലെടുത്തു. യുവാവ് വാഹനം ഓടിച്ച് പഠിക്കുകയാ യിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിഷ്ണുവിന് അടുത്തിടെ ലൈസന്‍സ് ലഭിച്ചിരുന്നു. വാഹനം ഓടിച്ചുപഠിക്കാനായി അമ്മാവനൊപ്പമാണ് ഇയാള്‍ എത്തിയത്. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments