വ്യാജപ്രചരണങ്ങളെ തിരിച്ചറിയാനുള്ള വിവേകം പാലായ്ക്ക് സ്വന്തം: മാണി സി. കാപ്പൻ എം.എൽ.എ



 വ്യാജപ്രചരണങ്ങളെ തിരിച്ചറിയാനുള്ള വിവേകം പാലായ്ക്ക് സ്വന്തം : മാണി സി. കാപ്പൻ എം.എൽ.എ

 നാടിനു യാതൊരു പ്രയോജനവുമില്ലാതെ 
സ്വന്തം കാര്യത്തിനായി ഇടതുമുന്നണിയിൽ അധികാരം പങ്കിടുന്നവർ എട്ടുകാലി മമ്മൂഞ്ഞിനെയും തോല്പിക്കുന്ന വ്യാജ പ്രചരണങ്ങളാണ് അഴിച്ചു വിടുന്നതെന്ന് മാണി സി. കാപ്പൻ എം.എൽ.എ. താൻ ഇടതുപക്ഷ മുന്നണിയിൽ നിന്ന് വിജയിച്ച 2020ൽ നൽകിയ നിവേദനത്തിന്റെയും തുടർന്നുള്ള പരിശ്രമങ്ങളുടെയും ഫലമായാണ് കേരളത്തിലെ സന്യസ്തർക്കും കന്യാസ്ത്രീകൾക്കും ആദ്യമായി റേഷൻ കാർഡും റേഷൻ വിഹിതവും അനുവദിച്ചത്. തുടർന്ന് കോവിഡ് കാലഘട്ടത്തിൽ അവർക്ക് കിറ്റും ലഭ്യമായിരുന്നു. അന്ന് എൽ.ഡി.എഫിൽ ഇല്ലാത്തവർ പിതൃത്വം ഏറ്റെടുക്കുന്നത് പാലായിലെ ജനങ്ങൾ എല്ലാവരും മറവിയുള്ളവരാണെന്ന് ധരിച്ചാണെങ്കിൽ ഇത്തരം കാപട്യക്കാരെ തിരിച്ചറിയാനുള്ള വിവേകം ജനങ്ങൾക്കുണ്ട് എന്ന് ഓർമ്മിപ്പിക്കുന്നു.



 ഭരണസ്വാധീനം ഉപയോഗിച്ച് വികസനം അട്ടിമറിച്ചവർ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മുക്കിയ പഴയ ഫയലുകൾ പൊക്കിയൊടുക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. ഈ ഉത്സാഹം നേരത്തെ കാണിച്ചിരുന്നെങ്കിൽ  കെ. എം മാണി തുടങ്ങിവെച്ച പല പദ്ധതികളും പൂർത്തീകരിക്കാൻ എം.എൽ.എ എന്ന നിലയിൽ തനിക്ക് കഴിയുമായിരുന്നു. അതിന് അനുവദിക്കാതെ പ്രശ്നം സൃഷ്ടിച്ചവരുടെ വികസന ദാഹം എന്തിനെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ട്.  


ഭരണത്തിലുള്ള പങ്കാളിത്തത്തിലൂടെ ഒന്നര വർഷം കൊണ്ട് 140 കോടി രൂപയുടെ വികസനമെത്തിച്ച തന്റെ നിലപാടുകൾ എന്നും സുതാര്യമായിരുന്നെന്നും കന്യാസ്ത്രീകൾ അനുഭവിച്ചിരുന്ന വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 2020 ൽ എൽ.ഡി.എഫ് പ്രതിനിധിയായിരുന്ന താൻ നൽകിയ നിവേദനത്തിന്റെയും തുടർന്നുള്ള ഉത്തരവുകളുടെയും കോപ്പി പുറത്തുവിടുന്നതായും മാണി സി. കാപ്പൻ അറിയിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments