കേരള കോണ്‍ഗ്രസ് (എം) ന്റെ പാലായിലെ യുവജന ശക്തി വിളിച്ചോതുന്ന യുവജന റാലിയും പൊതുസമ്മേളനവും കേരള യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ (9.8.25) വൈകിട്ട് 4 ന് നടത്തും.
രണ്ടായിരത്തോളം യുവജന വോളണ്ടിയര്‍മാര്‍ പങ്കെടുക്കും. നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളില്‍ നിന്നും പാലാ റാലിക്ക് ശേഷം കുരിശുപള്ളി കവലയില്‍ പ്രത്യേകം തയ്യാറാക്കുന്ന പന്തലില്‍ നിന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എം പി റാലിയെ അഭിവാദ്യം ചെയ്യും. തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടി പങ്കെടുക്കുന്ന പൊതു സമ്മേളനം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും.
യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി വരിക്കയില്‍ അധ്യക്ഷത വഹിക്കും.
4 മണിക്ക് പാലാ കിഴതടിയൂര്‍ ബൈപ്പാസില്‍ നിന്നും 13 മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ആരംഭിക്കുന്ന റാലിയില്‍ ഓരോ മണ്ഡലത്തിന്റെയും പ്രത്യേക ബാനറിന്റെ കീഴില്‍ 10 പേര്‍ക്ക് ഒരു ടീം ക്യാപ്റ്റന്‍ എന്ന നിലയിലാണ് റാലി ക്രമീകരിച്ചിരിക്കുന്നത്.
4 മണിക്ക് പാലാ കിഴതടിയൂര്‍ ബൈപ്പാസില്‍ നിന്നും 13 മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ആരംഭിക്കുന്ന റാലിയില്‍ ഓരോ മണ്ഡലത്തിന്റെയും പ്രത്യേക ബാനറിന്റെ കീഴില്‍ 10 പേര്‍ക്ക് ഒരു ടീം ക്യാപ്റ്റന്‍ എന്ന നിലയിലാണ് റാലി ക്രമീകരിച്ചിരിക്കുന്നത്.
പ്രത്യേക യൂണിഫോമില്‍ അണിനിരക്കുന്ന യുവജന റാലിക്ക് വാദ്യ മേളങ്ങളുടെ അകമ്പടി ഉണ്ടായിരിക്കും. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്‍വശത്ത് കൂടി ളാലം പാലം കടന്ന് കുരിശുപള്ളി കവലയിലേക്ക് എത്തുന്ന വിധമാണ് റാലി ക്രമീകരിച്ചിരിക്കുന്നത്. റാലിക്കും പൊതുസമ്മേളനത്തിനും മുന്നോടിയായി 13 മണ്ഡലങ്ങളിലും യൂത്ത് ഫ്രണ്ടിന്റെ മേഖലാ സമ്മേളനങ്ങള്‍ നടന്നിരുന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments