തദ്ദേശ തെരഞ്ഞെടുപ്പ്: "പേരു വെട്ടിയവരും അവരുടെ കൂട്ടാളികളും ഇങ്ങു വരട്ടെ വോട്ട് തന്നു വിടാം." വോട്ടർമാർക്ക് പണി തന്ന് സ്ഥാനാർത്ഥി മോഹികൾ



തദ്ദേശ തെരഞ്ഞെടുപ്പ്: "പേരു വെട്ടിയവരും അവരുടെ കൂട്ടാളികളും ഇങ്ങു വരട്ടെ വോട്ട് തന്നു വിടാം."
വോട്ടർമാർക്ക് പണി തന്ന് സ്ഥാനാർത്ഥി മോഹികൾ

 ബീഹാർമോഡൽ വോട്ട് വെട്ട് കാണണമെങ്കിൽ നഗരസഭയിൽ എത്തണം. വോട്ടർ പട്ടികയിൽ പേരു ചേർക്കാനും ഒഴിവാക്കുവാനും അപേക്ഷ നൽകേണ്ട അവസാന തീയതിയാൽ  100-ൽ പരം വോട്ടർമാർക്കിട്ട് ലഭിച്ചത് എട്ടിൻ്റെ പണി . പതിറ്റാണ്ടുകളായി സ്ഥിരം താമസക്കാരായ വോട്ടർമാർക്കെതിരെയാണ് പുതിയ സ്ഥാനാർത്ഥി മോഹികൾ ഇവരെ പട്ടികയിൽ നിന്നും പുറത്താക്കുമാൽ പരാതി നൽകിയത്.പരാതി ലഭിച്ചതോടെ നഗരസഭാ അധികൃതർ നടപടികളും ആരംഭിച്ചു. വോട്ടർ പട്ടികയിൽ പേർ വേണമെങ്കിൽ അധികൃതരുടെ മുന്നിൽ നിരവധി രേഖകളുമായി നേരിട്ട് ഹാജരാവണം.


മണി കൂറുകളുടെ കത്തിരിപ്പും വേണം.
തൊഴിലും മറ്റ് ആവശ്യങ്ങളും മാറ്റി വച്ചാണ് 100-ൽ പരം വീട്ടുകാർ തങ്ങളുടെ അവകാശം സംരക്ഷിക്കുവാൻ നഗരസഭാ ഓഫീസിൽ മണിക്കൂറുകൾ കാത്തു നിന്നത്.
പണി കൊടുത്തവൻ മാർ നോക്കി നിന്ന് ഊറി ചിരിക്കുകയായിരുന്നു.
വ്യാജ പരാതി ഉന്നയിച്ച് നാട്ടുകാരെ ബുദ്ധിമുട്ടിച്ചവരോട് കട്ടക്കലിപ്പിലാണ് ഇവിടുള്ളവർ.


തങ്ങളെ പുറത്താക്കുവാൻ മിനക്കെട്ടവരോട് പകരം വീട്ടുവനുറച്ചാണ് അവർ നഗരസഭയുടെ പടിയിറങ്ങിയത്.
തെറ്റായ വിവരം ചൂണ്ടിക്കാട്ടി ശരിയായ വോട്ടർമാർക്ക് എതിരെ പരാതി നൽകിയവർക്കെതിരെ പരാതി നൽകുവാനാണ് തീരുമാനം.ഏറ്റവും കൂടുതൽ പരാതി ഉന്നയിക്കപ്പെട്ടത് കന്യാസ്ത്രീകൾക്കും വൈദികർക്കും എതിരെയായിരുന്നു.അതും ന്യൂനപക്ഷ സംരക്ഷണം പറഞ്ഞ് പ്രചാരണം നടത്തുന്ന കക്ഷികളുടെ അനുയായികളും. ഈ കുൽസിത നടപടിക്കെതിരെ സഭാനേതൃത്വം അസന്തുഷ്ടി അറിയിച്ചു കഴിഞ്ഞു. ഒരോ വാർഡും പിടിച്ചെടുക്കുവാൻ വേണ്ടി ചിലർ നടത്തുന്നതറ കളികളാണ് വോട്ട് വെട്ടലിൻ്റെ പിന്നിൽ.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments