എലിക്കുളം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ രണ്ടാമത് ടേക്ക് എ ബ്രേക്ക് .


  എലിക്കുളം ഗ്രാമ പഞ്ചായത്ത് ഇരുപതു ലക്ഷം രൂപ മുതൽ മുടക്കി നിർമ്മിച്ച രണ്ടാമത് ടേയ്ക് എ ബ്രേക്ക് (വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് നിർവ്വഹിച്ചു.

എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു.ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ: എം.കെ.രാധാകൃഷ്ണൻ , പഞ്ചായത്ത്  വൈസ്  പ്രസിഡന്റ് സൂര്യമോൾ , സ്ഥിരം സമിതി അധ്യക്ഷരായ എസ്. ഷാജി,ഷേർളി അന്ത്യാങ്കളം,പഞ്ചായത്തംഗങ്ങളായ സിനി ജോയ്,ആശ റോയ്, സെൽവി  വിൽസൺ, ദീപ ശ്രീജേഷ്, നിർമ്മല ചന്ദ്രൻ , കുടുംബശ്രീ ചെയർ പേഴ്സൺ പി.എസ്. ഷെഹ്ന വിവിധരാഷ്ട്രീയ കക്ഷി പ്രതിനിധികളായ ടോമി കപ്പിലുമാക്കൽ, ജൂബിച്ചൻ ആനിത്തോട്ടം,


 ജെയിംസ് പൂവത്തോലി, സച്ചിൻ കളരിക്കൽ, എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് ഇ.എൻ. സുശീലൻ പണിക്കർ എന്നിവർ സംസാരിച്ചു. രണ്ടാം വാർഡംഗം മാത്യൃസ്  പെരുമനങ്ങാട് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ് നന്ദിയും പറഞ്ഞു. യോഗത്തിൽ വേഗത്തിൽ ബിൽഡിംഗ് നിർമ്മാണം പൂർത്തിയാക്കിയ കോൺട്രാക്ടർ ജോഷി സ്വർണ്ണപ്പള്ളിയെ ബ്ലോക്ക് പ്രസിഡന്റ് ആദരിച്ചു. സംസ്ഥാന പാതയുടെ ഭാഗമായ പാലാ - പൊൻകുന്നം റോഡിൽ കുരുവിക്കൂടിനും ഏഴാംമൈലിനും ഇടയിൽ ഉള്ള ഞുണ്ടൻ മാക്കൽ വളവിലാണ് രണ്ടാമത്ത ടേക്ക് എ. ബ്രേക്ക് പ്രവർത്തിക്കുന്നത്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments