പുല്ലുമേയാന്‍ പറമ്പില്‍ കെട്ടിയിട്ടിരുന്ന രണ്ട് ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ഒരു ആടിന് ഗുരുതരമായി മുറിവേറ്റു. തൊടുപുഴ പട്ടയംകവല കനാല്‍ റോഡില്‍ കേളകത്ത് ജോണിന്റെ ആടുകളെയാണ് തെരുവുനായ്ക്കള്‍ കൊന്നത്. നാല് കുഞ്ഞാടുകള്‍ രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഏഴ് പട്ടികളാണ് ആടുകളെ കൊന്നത്. കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പട്ടികള്‍ അടുത്ത വാഴത്തോപ്പിലേക്ക് ഓടി മറഞ്ഞു. പരിക്കേറ്റ ആടിന് ചികിത്സ നല്‍കി.
0 Comments