മാണി സി .കാപ്പൻ എം.എൽ.എ നടത്തിയ ഇടപെടൽ ഫലപ്രാപ്തിയിലേക്ക്; കേടായ കേബിളുകൾക്കു പകരം ഹൈ ടെൻഷൻ എബിസി കേബിളുകൾ സ്ഥാപിക്കും.


മാണി സി .കാപ്പൻ എം.എൽ.എ 
നടത്തിയ ഇടപെടൽ  ഫലപ്രാപ്തിയിലേക്ക്; കേടായ  കേബിളുകൾക്കു പകരം  ഹൈ ടെൻഷൻ എബിസി കേബിളുകൾ സ്ഥാപിക്കും.

 നഗരസഭാ പരിധിയിൽ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തടസത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ മാണി സി. കാപ്പൻ എം.എൽ.എ നടത്തിയ ഇടപെടൽ ഫലം കണ്ടു.  നഗരസഭ പരിധിയിൽ കേടായ കേബിളുകൾക്കു പകരം പുതിയ ഹൈ ടെൻഷൻ എബിസി  കേബിളുകൾ സ്ഥാപിക്കാനാണ് തീരുമാനമായിരിക്കുന്നത്. ആവശ്യമായ കേബിളുകൾ എത്തിയിട്ടുണ്ടെന്നും ശക്തമായ മഴ മാറിയാൽ ഉടനെ പണി ആരംഭിക്കുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.

നഗരസഭാ പരിധിയിൽ നിരന്തരമായി വൈദ്യുതി തടസ്സമുണ്ടാകുന്നത് ജനങ്ങൾക്കു ദുരിതവും വ്യാപാര സ്ഥാപനങ്ങൾക്ക് വലിയ നഷ്ടവും ഉണ്ടാക്കിയിരുന്നു.   വർഷങ്ങൾക്കു മുമ്പ് എബിസി കേബിളുകൾ സ്ഥാപിച്ചതിലെ അശാസ്ത്രീയതയായിരുന്നു ഇതിന് കാരണമെന്ന് വ്യാപകമായ പരാതിയുണ്ടായിരുന്നു.  ഇതേ തുടർന്ന് വൈദ്യുതി മന്ത്രിയെ നേരിൽകണ്ട് എം.എൽ.എ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര പരിഹാരത്തിനുള്ള  നടപടികൾ സ്വീകരിച്ചത്.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments