മൃഗസംരക്ഷണ വകുപ്പ് രാമപുരം മൃഗാശുപത്രിയുടെയും അമനകര ക്ഷീരോത്പാദക സഹകരണ സംഘത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലിംഗനിർണയം ചെയ്ത ബീജം ഉപയോഗിച്ചുള്ള കൃത്രിമ ബീജ സങ്കലന രീതിയെക്കുറിച്ചും ( സെക്സ് സോർട്ടഡ് സെമൻ ) ഈ സാങ്കേതിക വിദ്യയിലൂടെ ജനിച്ച പശുക്കുട്ടികളുടെ പരിപാലത്തെപ്പറ്റിയും കറവ പശുക്കളിലെ വന്ധ്യതാ നിവാരണത്തെ പറ്റിയും ഏകദിന സൗജന്യ പരിശീലനം നടത്തുന്നു.
27/08/2025 ബുധനാഴ്ച രാവിലെ 10. 30 മുതൽ ഉച്ചയ്ക്ക് 12. 30 വരെ അമനകര ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വച്ചാണ് പരിശീലനം. 8592018688 എന്ന നമ്പറിൽ ( 10 AM - 3 PM ) വിളിച്ചോ രാമപുരം മൃഗാശുപത്രി യിൽ നേരിട്ടോ വന്ന് മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പരിശീലനതിന് അവസരം.
0 Comments