കുടക്കച്ചിറ ഹോമിയോ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം നിർമിക്കുന്നു. ആദ്യഗഡു ജില്ലാ പഞ്ചായത്ത് വക പത്തുലക്ഷം രൂപ .
കരൂർ ഗ്രാമപഞ്ചായത്തിന്റെ കുടക്കച്ചിറയിൽ ഉള്ള ഹോമിയോ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നു. അമ്പതിലധികം വർഷം പഴക്കമുള്ള കെട്ടിടം കാലപ്പഴക്കം മൂലം ഉപയോഗശൂന്യമായിരുന്നു. പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. രണ്ടുനിലകളായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 55 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ആണ് തയ്യാറാക്കിയിരിക്കുന്നത്.ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച 10 ലക്ഷം രൂപയും ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് വിഹിതമായി 25 ലക്ഷം രൂപയും നാഷണൽ ആയുഷ്മിഷൻ മുഖേന ലഭിക്കുന്ന 30 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.
രണ്ടാം ഘട്ടമായി യോഗ ഹാൾ ഉൾപ്പെടെ നിർമിക്കും. കുടക്കച്ചിറ സാംസ്കാരിക നിലയത്തിലാണ് ഡിസ്പെൻസറി താൽക്കാലികമായി പ്രവർത്തിക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പത്തുലക്ഷം രൂപയുടെ ചെക്ക്പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമന് കൈമാറി.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാജു വെട്ടത്തേട്ട് പഞ്ചായത്ത് മെമ്പർ മോളി ടോമി ,മെഡിക്കൽ ഓഫീസർ ഡോ.ജിൻസി കുര്യാക്കോസ്, എച്ച്.എം.സി അംഗങ്ങളായ ടോമി തോമസ്, സജി എം.ടി, അശോകൻ കെ. ആർ, സജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments