പാലാ നഗരസഭാ പ്രദേശത്ത് മീനച്ചിലാറിന് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന കളരിയാoമാക്കല്‍ കടവ് പാലത്തിന് സമീപന പാത നിര്‍മ്മിക്കുന്നതിനുള്ള നടപടികളുടെ പ്രഥമ ഘട്ടമായ സാമൂഹിക പ്രത്യാഘാത പഠന വിലയിരുത്തല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായുള്ള പൊതു തെളിവെടുപ്പ് ഇന്ന് ചൊവ്വാഴ്ച നടത്തുമെന്ന് ജോസ്.കെ.മാണി എം.പി അറിയിച്ചു.
സമീപന പാതയ്ക്കായി 2020-ല്‍ 13.39 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഇതേ തുടര്‍ന്നുള്ള ഇടപെടലിനെ തുടര്‍ന്നാണ് 2013-ലെ കേന്ദ്ര ചട്ടപ്രകാരം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് മുന്നോടിയായുള്ള പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഉചിതവും അര്‍ഹതപ്പെട്ടതുമായ നഷ്ട പരിഹാരം ഉറപ്പാക്കുകയാണ് പOന റിപ്പോര്‍ട്ടിന്റെ ലക്ഷ്യം.ഇതിനായി കളമശ്ശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
പൂവരണി വില്ലേജിലെ ഒന്‍പത് സര്‍വ്വേ നമ്പറുകളിലായുള്ള 32.919 ആര് സ്ഥലമാണ് സമീപനപാതയ്ക്കായി മാത്രം ഏറ്റെടുക്കുക. സമീപന പാത നിര്‍മ്മാണം പൊതുമരാമത്ത് വകുപ്പിനാണ് ചുമതല.
പൊന്‍കുന്നം റോഡിലെ പന്ത്രണ്ടാം മൈല്‍ ഭാഗത്തു നിന്നും സമീപത പാത വരെയുള്ള ഭാഗം കേരള റോഡ് ഫണ്ട് ബോര്‍ഡ് മുഖേന കിഫ്ബി ഫണ്ട് വഴിയാണ് നടപ്പാക്കുക എന്നും ഇതിനായുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നുഅദ്ദേഹംപറഞ്ഞു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments