മെറിറ്റ് ഡേയും ഓണാഘോഷവും നടത്തി.
മറ്റക്കര - നെല്ലിക്കുന്ന് പബ്ലിക്ക് ലൈബ്രറിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സര പരീക്ഷകളില്‍ വിജയിച്ചവരെ ആദരിച്ചു.രാവിലെ മുതല്‍ വിവിധ കലാകായിക മത്സരങ്ങളും,അത്തപ്പൂക്കള മത്സരവും,സൗഹൗദ വടംവലിമത്സരവും നടത്തി.വടംവലി മത്സരത്തില്‍ കിളിയന്‍കുന്ന് ടിം ജേതാക്കളായി. വൈകിട്ട് നടന്ന സമാപന സമ്മേളനം അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് എം എസ് രാജു അധ്യക്ഷനായിരുന്നു.ലൈബ്രറി സെക്രട്ടറി സന്ദീപ് ആര്‍ സ്വാഗതവും,ലൈബ്രറി വൈസ് പ്രസിഡന്റ് ഗിരിജ രാജന്‍ നന്ദിയും പറഞ്ഞു.ആശംസകള്‍ നേര്‍ന്നുകൊണ്ട് വാര്‍ഡ് മെമ്പര്‍മാരായ സീമ പ്രകാശ്,ശ്രീലത ജയന്‍,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാര്‍ പൂതമന, ഹരികുമാര്‍ മറ്റക്കര,ശതത്ത് പാലമല തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കരോക്കെ ഗാനമേളയും നടത്തി.
0 Comments