ബിഹാര്‍ പോസ്റ്റ് വിവാദം....വി ടി ബല്‍റാം കെപിസിസി സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞു


 ജിഎസ്ടി പരിഷ്‌കരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് കേരള സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് വിവാദമായതിന് പിന്നാലെ സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് മുന്‍ എംഎല്‍എ വി ടി ബല്‍റാം. പോസ്റ്റ് സംബന്ധിച്ച വിഷയത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നും, പിഴവ് സംഭവിച്ചിട്ടുണ്ടെന്നുമുള്ള കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ബല്‍റാം സ്ഥാനമൊഴിഞ്ഞത്. 


 പുകയില ഉല്‍പന്നങ്ങളുടെ ജിഎസ്ടി വെട്ടിക്കുറച്ചതിനെ പരാമര്‍ശിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പോസ്റ്റ്. ‘ബീഡിയും ബിഹാറും തുടങ്ങുന്നത് ബിയില്‍ നിന്നാണ്’ എന്നായിരുന്നു പോസ്റ്റിലെ പരാമര്‍ശം. വിഷയം ബിജെപി രാഷ്ട്രീയമായി ചര്‍ച്ചയാക്കുകയും ചെയ്തിരുന്നു. ബിഹാറിനെ ഇകഴ്ത്തിക്കാട്ടുന്നു എന്ന നിലയില്‍ ആയിരുന്നു ബിജെപി വിഷയം ചര്‍ച്ചയാക്കിയത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ വിഷയം ചര്‍ച്ചയാകുമെന്ന നിലയുണ്ടായതോടെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. 


 സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ ചുമതലയൊഴിയാന്‍ നേരത്തെ തീരുമാനിച്ചതാണെന്നാണ് വി ടി ബല്‍റാമിന്റെ വിശദീകരണം. സ്ഥാനം ഒഴിഞ്ഞതിന് പോസ്റ്റുമായി ഇതിനും ബന്ധമില്ലെന്നും ബല്‍റാം മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍, സോഷ്യല്‍ മീഡിയ വിങ് പുനഃസംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നും വിവാദ പോസ്റ്റര്‍ തന്റെ അറിവോടെ അല്ല വന്നത് എന്ന് വി ടി ബല്‍റാം അറിയിച്ചിരുന്നു എന്നുമായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments