അമ്പെയ്ത്തില്‍ പുതു ചരിത്രമെഴുതി ഇന്ത്യ; പുരുഷ കോംപൗണ്ടില്‍ ലോക ചാംപ്യന്‍ഷിപ്പ് സ്വര്‍ണം…



 ലേക അമ്പെയ്ത്ത് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ ടീം. ചരിത്രത്തിലാദ്യമായി ഇന്ത്യ അമ്പെയ്ത്ത് പുരുഷ കോംപൗണ്ട് പോരാട്ടത്തില്‍ സ്വര്‍ണം നേടി. കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ഫ്രാന്‍സിനെ ത്രില്ലര്‍ പോരാട്ടത്തില്‍ വീഴ്ത്തിയാണ് ഇന്ത്യയുടെ നേട്ടം. ഇതേയിനത്തിന്റെ മിക്‌സഡ് ടീം ഇന്ത്യക്ക് വെള്ളി നേട്ടം. ഫൈനലില്‍ ഇന്ത്യ നെതര്‍ലന്‍ഡ്‌സിനോടു പരാജയപ്പെട്ടു. 


 ഋഷഭ് യാദവ്, അമന്‍ സൈനി, പ്രഥമേഷ് ഫ്യുഗെ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യക്ക് അഭിമാന നേട്ടം സമ്മാനിച്ചത്. ഫ്രാന്‍സിന്റെ നിക്കോളാസ് ജിറാര്‍ഡ്, ജീന്‍ ഫിലിപ്പ് ബൗള്‍ഷ്, ഫ്രാങ്കോയിസ് ഡുബോയിസ് സഖ്യത്തെയാണ് ഇന്ത്യന്‍ ടീം വീഴ്ത്തിയത്. 

 ആവേശകരമായ ഫൈനലില്‍ ഇരു ടീമുകളും കടുത്ത പോരാട്ടമാണ് പുറത്തെടുത്തത്. 233 പോയിന്റുകള്‍ക്കെതിരെ 235 പോയിന്റുകള്‍ എയ്തു വീഴ്ത്തിയാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. ആദ്യ റൗണ്ടില്‍ പിന്നില്‍ പോയ ശേഷമാണ് ടീമിന്റെ ഗംഭീര തിരിച്ചു വരവ്. മിക്‌സഡ് വിഭാഗത്തില്‍ ഇന്ത്യയുടെ ഋഷഭ് യാദവ്- ജ്യോതി സുരേഖ സഖ്യമാണ് മത്സരിച്ചത്. ടീം 155-157 എന്ന പോയിന്റിനു പരാജയപ്പെട്ടു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments