ഓണസദ്യയിലും മാതൃകയായി അകലക്കുന്നം പഞ്ചായത്ത്‌



ഓണസദ്യയിലും മാതൃകയായി അകലക്കുന്നം പഞ്ചായത്ത്‌

അകലക്കുന്നം - കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും ഓണമാഘോഷിച്ചപ്പോള്‍ വേറിട്ട രീതിയില്‍ ഓണമാഘോഷിച്ച്‌ അകലക്കുന്നം ഗ്രാമപഞ്ചായത്ത്‌ മാതൃകയായി. ഓണാഘോഷമെന്നാല്‍ ഓണസദ്യയാണ്‌ പ്രധാനം. തൂശനിലയില്‍ ഉപ്പേരി പപ്പടം പഴം പായസം ഉള്‍പ്പെടെ വിഭവസമൃദ്ധമായ സദ്യ.
 എന്നാല്‍ ഈ സദ്യ ഏതെങ്കിലും കാറ്ററിംങുകാര്‍ക്ക്‌ കൊടുക്കുകയാണ്‌ സാധാരണ പതിവ്‌. 
സദ്യ ഉണ്ടാക്കുന്നതോ ഏതെങ്കിലും മറുനാട്ടുകാരും.


 ഇത്തവണത്തെ ഓണസദ്യ സ്വന്തം കൈ കൊണ്ട്‌ ഉണ്ടാക്കിയാലോ എന്ന്‌ പഞ്ചയത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മാത്തുക്കുട്ടി ഞായര്‍കുളത്തിന്‌ ഒരു മോഹം. പഞ്ചായത്ത്‌ കമ്മറ്റിയില്‍ അവതരിപ്പിച്ചപ്പോള്‍ അവര്‍ക്കും അതിലേറെ മോഹം.അങ്ങനെ രാഷ്ടീയ വൈര്യമില്ലാതെ ഒത്തൊരുമായായി എല്ലാ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളും കൂടി ഒത്തുചേര്‍ന്ന്‌ ഓണസദ്യ ഉണ്ടാക്കാന്‍ തീരുമാനിച്ചു.


പഞ്ചായത്തിന്റെ കാന്റിനില്‍ രാവിലെ തന്നെ എല്ലാ മെമ്പര്‍മാരും എത്തി പാചകം ആരംഭിച്ചു.പാചക പരിചയം ഇല്ലാത്തവര്‍ പച്ചക്കറികളും മറ്റും അരിഞ്ഞ്‌ കൊടുത്തു.എല്ലാവരും മുണ്ടുമുറുക്കി പണിയെടുത്തപ്പോള്‍ ഉച്ചയോടെ പായസം ഉള്‍പ്പെടെ വിഭവസമൃദ്ധമായ സദ്യ റെഡി. നാട്ടിലെ കര്‍ഷകരില്‍ നി്‌ന്നും ശേഖരിച്ച വിഷരഹിതമായ പച്ചക്കറി കൃഷിഭവന്റെ ഓണച്ചന്തയില്‍ നിന്നും വാങ്ങിയാണ്‌ സദ്യ ഉണ്ടാക്കിയത്‌. പഞ്ചായത്ത്‌ മെമ്പര്‍മാരും,പഞ്ചായത്ത്‌ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷി ഭവനിലെ ഉദ്യോഗസ്ഥരുള്‍പ്പെടെ നൂറിലേറെ പേര്‍ സദ്യ കഴിച്ച ശേഷം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധു അനില്‍കുമാറിനും മറ്റ്‌ മെമ്പര്‍മാര്‍ക്കും നന്ദി അറിയിച്ചു.


ഓണമെന്നാല്‍ ഒരുമയാണെന്നും അത്‌ വിലകൊടുത്ത്‌ വാങ്ങാന്‍ കഴിയില്ലെന്നും എല്ലാവരും കൂടി ഒന്നിച്ചുണ്ടാക്കി ഒന്നിച്ച്‌ കഴിച്ചപ്പോള്‍ ഓണസദ്യ ഇരട്ടി മധുരമായെന്നും വൈസ്‌ പ്രസിഡന്റ്‌ മാത്തുക്കുട്ടി ഞായര്‍കുളം കൂട്ടിച്ചേര്‍ത്തു. വേറിട്ട ഓണസദ്യ ഒരുക്കിയ പഞ്ചായത്ത്‌ കമ്മറ്റിയെ സദ്യകഴിച്ചവര്‍ പ്രത്യേകം അനുമോദിക്കാനും മറന്നില്ല. ഓണാഘോഷത്തിന്റെ ഭാഗമായി അത്തപ്പൂക്കളവും, ഓണക്കളികളും നടത്തി ഈ വര്‍ഷം ഓണം പൊന്നോണമാക്കിയതിന്റെ സ്‌ന്തോഷത്തിലാണ്‌ അകലക്കുന്നം പഞ്ചായത്ത്‌ിലെ ജനപ്രതിനിധികള്‍.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments