ഗുരുസാന്നിധ്യത്തിൽ വിരിഞ്ഞ് അക്ഷരപ്പൂക്കൾ; അധ്യാപക ദിനം ആഘോഷിച്ച് രാമപുരം എസ്. എച്ച്. എൽ. പി. യിലെ കുരുന്നുകൾ
രാമപുരം എസ് എച്ച് എൽ.പി സ്കൂളിലെ വിദ്യാർഥികൾ
അധ്യാപക ദിനത്തിനോട് അനുബന്ധിച്ച് തൻ്റെ ഗുരുക്കൻമാരെആദരിച്ചു.
രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ അധ്യാപകർക്ക് ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർഥികൾ അധ്യാപകർക്ക് സ്കൂൾ പൂന്തോട്ടത്തിലെ പൂക്കളും , സമ്മാനങ്ങളും നൽകി ആദരിച്ചു. സാനിയേൽ നെൽസൺ.! നിവേദ്യ പ്രോംജിത്' ജീയന്നാ മേരി മെൽബി എന്നി കുരുന്നുകൾ ചടങ്ങുകൾക്ക് ന്യേത്യത്വം നൽകി.




0 Comments