വെള്ളികുളം പള്ളിയിൽ നവംബർ 1 ശനിയാഴ്ച മാതാവിൻ്റെ ജപമാല മാസാചരണം ഭക്തിപൂർവ്വം ആഘോഷിക്കും.

വെള്ളികുളം പള്ളിയിൽ നവംബർ 1 ശനിയാഴ്ച മാതാവിൻ്റെ ജപമാല മാസാചരണം ഭക്തിപൂർവ്വം ആഘോഷിക്കും.

വെള്ളികുളം:വെള്ളികുളം പള്ളിയിൽ മാതാവിന്റെ ജപമാല മാസാചരണം സമാപനം നവംബർ ഒന്നാം തീയതി ശനിയാഴ്ച ഭക്തിപൂർവ്വം  ആഘോഷിക്കും.ഇടവകയിലെ 17 വാർഡുകളിൽ വെഞ്ചരിച്ച മാതാവിൻ്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചുകൊണ്ട് ദേവാലയത്തിലും വീടുകളിലുമായി ഒരു മാസമായി ജപമാല ആചരണം വിപുലമായി നടന്നുവരികയാണ്.

ഒന്നാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 pm ന് ഇടവകയിലെ 17 വാർഡുകളിൽ നിന്നും ആഘോഷമായ ജപമാല റാലി ദേവാലയത്തിലേക്ക് നടത്തപ്പെടും.ടാബ്ലോ , കൊടി,കുട എന്നിവ ഉപയോഗിച്ചുള്ള അലങ്കാരങ്ങൾ റാലിക്ക് മിഴിവേകും. 3.30 pm ന് ദേവാലയങ്കണത്തിൽ വെച്ച്ബലൂൺ കൊണ്ട് നിർമ്മിച്ച ജപമാലയുടെ ദൃശ്യാവിഷ്കാരം നടത്തുന്നതാണ് .

3.45 pm ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം - റവ.ഡോ. ഷാജി പുന്നത്താനത്തുകുന്നേൽ.5 pm മരിയൻ പ്രഭാഷണം ബ്രദർ എമ്മാനുവൽ കുപ്പോഴക്കൽ . 5.30 pm - സമ്മാനദാനം. തുടർന്ന് നേർച്ച വിതരണം. ഫാ.സ്കറിയ വേകത്താനം, ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ തോമസ് വാഴയിൽ, അമൽ ബാബു ഇഞ്ചയിൽ, ബിനോയി ഇല വുങ്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments