വിഷൻ 31 സഹകരണ സെമിനാര്‍ : സ്വാഗതസംഘം രൂപീകരണ യോഗം 5-ന് (ഞായർ)


വിഷൻ 31 സഹകരണ സെമിനാര്‍ : സ്വാഗതസംഘം രൂപീകരണ യോഗം

 ഭാവി കേരളത്തെ പുരോഗമനപരവും വികസിതവുമാക്കുക എന്ന ലക്ഷ്യത്തോടെ വിഷൻ 31 ന്റെ ഭാഗമായി സംസ്ഥാന സർക്കാർ കോട്ടയത്ത് സംഘടിപ്പിക്കുന്ന സഹകരണ സെമിനാറിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള സ്വാഗതസംഘം രൂപീകരണ യോഗം ഞായർ  (5-10-2025)നടക്കും.

കേരളം രൂപീകരണത്തിന്റെ 75 വർഷം 2031 -ൽ പൂർത്തിയാകുന്നതിന്റെ പശ്ചാത്തലത്തിൽ, കഴിഞ്ഞകാല വളർച്ച വിലയിരുത്തി ഭാവി വികസനം ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലായി 33 വിഷയങ്ങളിൽ സംസ്ഥാനതലസെമിനാറുകൾ സംഘടിപ്പിക്കുന്നത്.

സാഹിത്യ പ്രവർത്തക സഹകരണസംഘം ഹാളിൽ ഉച്ചയ്ക്ക് 2 ന് നടക്കുന്ന സ്വാഗതസംഘം യോഗം സഹകരണസംഘം രജിസ്ട്രാർ ഡോ. ഡി.സജിത്ത് ബാബു ഐ.എ.എസ്. ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ സഹകാരികൾ എന്നിവർ പങ്കെടുക്കും. ഒക്ടോബർ 27നാണ് സെമിനാർ നടക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2000 പേർ സെമിനാറിൽ പങ്കെടുക്കും.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments