ആർ.ജെ.ഡി. കടുത്തുരുത്തി മുൻ നിയോജകമണ്ഡലം പ്രസിഡന്റ് ടോമി മ്യാലിലിന്റെ നേതൃത്വത്തിൽ അൻപതോളം പ്രവർത്തകർ ജനതാദൾ(എസ്സ്)ൽ ചേർന്നു
ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രീയ ജനതാദൾ കടുത്തുരുത്തി മുൻ നിയോജക മണ്ഡലം പ്രസിഡണ്ട് ടോമി മ്യാലിൽ , സെക്രട്ടറി വത്സൻ മറ്റത്തിൽ, മഹിളാ, യുവജന നിയോജകമണ്ഡലം പ്രസിഡണ്ടുമാരുടെ നേതൃത്വത്തിൽ അമ്പതോളം പ്രവർത്തകർ ജനതാദൾ (എസ്) ൽ ചേർന്നു. ജില്ലാ പ്രസിഡണ്ട് എം. റ്റി കുര്യൻ പ്രവർത്തകരെ ഹാരമണിയിച്ച് സ്വീകരിച്ചു.
ജില്ലാ പ്രസിഡണ്ട് എം ടി കുര്യൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ, സംസ്ഥാന നിർവ്വാഹക സമിതി അംഗവും കേരള ഖാദി ബോർഡ് മെംബറുമായ കെ.എസ് രമേഷ് ബാബു, ഭാരവാഹികളായ ഡോ. തോമസ് സി കാപ്പൻ, സജീവ് കറുകയിൽ, സജി ആലുംമൂട്ടിൽ, പി.വി സിറിയക്ക്, വിപിൻ എസ്, ടോണി കുമരകം, വത്സൻ മറ്റത്തിൽ,
ബിജിമോൾ എം എൻ, രാഖി സക്കറിയ , രമേശ് കിടാച്ചിറയിൽ, വിശാഖ് ചന്ദ്രൻ, എ.സി രാജേഷ്, അനില പി.റ്റി, തോമസ് സെബാസ്റ്റ്യൻ, സാജൻ വർഗീസ്, നവാസ് ലാക്കുളം, ജോൺസൺ കിങ്ങണംചിറ, എൻ ഡി .തോമസ്, ലക്ഷ്മി .രാമചന്ദ്രൻ, സുനീഷ് പി പൗലോസ്, കെ കെ ബിജു, ശബരീനാഥ് ബാബു, രാജമ്മ രാജു, ഷിബു ജോസഫ്, സി.സി. ശാന്തമ്മ എന്നിവർ പ്രസംഗിച്ചു.






0 Comments